100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കോവിഡിലും കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ വരാപ്പുഴ അതിരൂപതയുടെ 8 ഫൊറാനകളിലായീ 100 ഹെൽപ് ഡെസ്കുകൾ രൂപീകരിക്കപ്പെട്ടു. ഇനിയും 16 ഹെൽപ് ഡെസ്കുകൾ കൂടി ഉടനെ പ്രവർത്തന സജ്ജമാകും. രോഗം മൂലവും കാലവർഷക്കെടുതിമൂലവും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമേകാൻ അതിരൂപതയിലെ ഇടവകകൾ കേന്ദ്രീകരിച്ചാണ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നത്. അതിരൂപതയിൽ ഹെൽപ് ഡെസ്കിന്റ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഇ എസ് എസ് എസ് ആണ്. അതിരൂപത ബി സി സി സംവിധാനവും വിവിധ സംഘടനകളും ഇതിന് […]