ഗ്രാൻഡ്‌പേരെന്റ്സ് ഡേ സെലിബ്രേഷൻ

വരാപ്പുഴ അതിരൂപത ആചരിക്കുന്ന കുടുംബവിശുദ്ധീകരണ വർഷം പ്രമാണിച്ച് ഫാമിലി കമ്മീഷൻ നടത്തിയ ഗ്രാൻഡ്‌പേരെന്റ്സ് ഡേ സെലിബ്രേഷൻ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് വാർദ്ധക്യത്തിൽ ദൈവത്തെ മുറുകെപ്പിടിച്ച് പ്രാർത്ഥനയുടെ ബലത്തിൽ ജീവിക്കുന്നവരാവണമെന്ന് ആർച്ച്ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
തുടർന്ന് കെസിബിസി പ്രോലൈഫ് സമിതി അംഗം ശ്രീ. ജോയ്‌സ് മുക്കുടം ക്ലാസ് നയിച്ച്. ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാദർ പോൾസൺ സിമേതി അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജോസ്ഫിന, ശ്രീ ജോൺസൻ പള്ളത്തുശ്ശേരി, ശ്രീ ആന്റണി നിക്സൺ, ശ്രീ ബെന്നി അറക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 1800 അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.