ഇടയനോടൊപ്പം (KLCA)

ദൈവം നൽകിയ അവസരങ്ങൾ ഉപയോഗിച്ചുകൊണ്ട് വിവിധ കർമമേഖലകളിൽ ശ്രേഷ്സേവനം ചെയ്യാൻ സാധിക്കുന്നത് അഭിമാനകരമാണെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.വരാപ്പുഴ അതിരൂപതയിലെ വിവിധ മേഖലകളിൽ നിസ്തുലസേവനം ചെയ്യുന്ന വ്യക്തികളുടെ അതിരൂപതതല സംഗമം ഇടയനോടൊപ്പം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്നേഹത്തിന്റെ നൂലുകൊണ്ട് ബന്ധിക്കപ്പെട്ടവരാണ് നമ്മൾ എന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഗമം .വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരുടെ ക്രിയാത്മകമായ പങ്കുവയ്ക്കലുകളും നിർദ്ദേശങ്ങളും നാളെകളിൽ സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും കരുത്തുപകരും എന്നതിൽ സംശയമില്ല. അല്മായവർക്ക് വലിയൊരു പ്രാധാന്യം സഭയിൽ ഉണ്ട് .
അല്മായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോഴാണ്സഭ ശക്തമാകുന്നതെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ആർച്ച്ബിഷപ്സ് ഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞി മിറ്റം, അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, പ്രൊക്യുറേറ്റർ ഫാ.മാത്യു സോജൻ മാളിയേക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡന്റ് റോയ് ഡി ക്കുഞ്ഞ, സെക്രട്ടറി സിബി ജോയ് എന്നിവർ പ്രസംഗിച്ചു.

കലാകായികം, സാംസ്കാരികം, വിദ്യാഭ്യാസം, ആരോഗ്യം, നീതിന്യായം, ശാസ്ത്ര സാങ്കേതികം, മാധ്യമം, സംരംഭകത്വം, നിർമ്മാണം, സാമുദായികം, രാഷ്ട്രീയം, ബാങ്കിംഗ് എന്നീ മേഖലകളിൽ നിസ്തുല സേവനം ചെയ്യുന്ന പ്രമുഖ വ്യക്തികൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

അതിരൂപത ഭാരവാഹികളായ എൻ.ജെ. പൗലോസ്, ബാബു ആന്റണി, എം.എൻ. ജോസഫ് , മേരി ജോർജ് , ബേസിൽ മുക്കത്ത് , വിൻസ് പെരിഞ്ചേരി, ഡോ.സൈമൺ കൂമ്പയിൽ, നിക്സൺ വേണാട്ട്, ജെ ജെ കുറ്റിക്കാട്, ടി എ ആൽബിൻ, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, മോളി ചാർളി,ആൻസാ ജെയിംസ് എന്നിവർ നേതൃത്വം നൽകി.