സിംഫോണിയ 2023

ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ നമ്മോട് ചേർന്ന് ഉണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ ദ്വൈവാർഷിക യോഗമായ സിംഫോണിയ 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ ആർച്ച്ബിഷപ്പ്. സമൂഹത്തിൽ ഇന്ന് നടമാടുന്ന എല്ലാ തിന്മ പ്രവർത്തനങ്ങളെയും നേരിടാൻ സ്വയം സജ്ജമാകണമെന്ന് യുവജനങ്ങളെ ശ്രീ ടി ജെ വിനോദ് എംഎൽഎ തൻറെ മുഖമുഖ്യ പ്രഭാഷണത്തിലൂടെ ഓർമ്മപ്പെടുത്തി. ശ്രീ ഷാജി ജോർജ് മുഖ്യ സന്ദേശം നൽകി. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച അഖില കേരള ചരിത്ര ക്വിസ് ജേതാക്കൾക്ക് ആർച്ച് ബിഷപ്പ് പുരസ്കാരങ്ങൾ നൽകി. അതിരൂപതയിലെ എല്ലാ കുടുംബ യൂണിറ്റുകളിലും കഴിഞ്ഞ ഒരു വർഷക്കാലം പൂർണമായും സംബന്ധിച്ച യുവജനങ്ങൾക്ക് അഭിവന്ദ്യ ആർച്ച് ബിഷപ്പ് പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിച്ചു. ബാസ്കിൽ തോമസ്, സേവിയർ, മാനുവൽ പൊടുത്തോർ, ബൈജു, ജോൺസൺ, ജെയിംസ് ജോൺ, ബിജു, ജോബി തോമസ് എന്നിവർ നേതൃത്വം നൽകി. സിംഫോണിയ 2023 ൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള അനേകം യുവജനങ്ങൾ സംബന്ധിച്ചു.