ഇലുമിനൈറ്റ് 2023

വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ സംഘടിപ്പിച്ച “ഇലുമിനൈറ്റ് “യുവജന കുടുംബ സംഗമം എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജ് ഹാളിൽ ആർച്ച്ബിഷപ്പ് ഉദ്ഘാടനം ചെയ്തു. മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മെഴുകുതിരികൾ തെളിച്ചു.

ഇടവകകൾ തോറും യുവജനങ്ങൾ ഒരുമിച്ച് ചേരുന്ന YUV,”യുവജന കൂട്ടായ്മയുടെ ഉദ്ഘാടനവും, ഇലുമിനൈറ്റ്- ഫൊറോന തല സമ്മേളനങ്ങളുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നിർവഹിക്കപ്പെട്ടു. കെസിവൈഎം ജീസസ് യൂത്ത് സി എൽ സി സംഘടനകളിലെ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും, ഇലുമിനിറ്റ് മ്യൂസിക് ബാൻ്റും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

പ്രമുഖ കലാസംവിധായകൻ ജോസഫ് നെല്ലിക്കൻ യുവജനങ്ങളുമായി സംവദിച്ചു. ശ്രീമതി പൗളിവത്സൻ, ഫാ. ജിജു അറക്കത്തറ (കെ ആർ എൽ സി ബി സി യൂത്ത് കമ്മീഷൻ സെക്രട്ടറി), അഡ്വക്കേറ്റ് ഷെറി ജെ തോമസ്, (കെഎൽസിഎ സംസ്ഥാന പ്രസിഡൻറ്), ഫാ.യേശുദാസ് പഴമ്പിള്ളി(ബിസിസി ഡയറക്ടർ), ഫാ.ജിജു തീയ്യാടി, (യുവജനകമ്മീഷൻ ഡയറക്ടർ), സോനാല്‍ സ്റ്റീവൻസൺ (കെസിവൈഎം വൈസ് പ്രസിഡൻറ്) തോബിയാസ് കോർണേലി (സി എൽ സി പ്രസിഡൻറ്) ബോഡ്റിൻ (ജീസസ് യൂത്ത് കോഡിനേറ്റർ) അഡ്വ.റോഷൻ റോബിൻ (കോഡിനേറ്റർ,യുവജന കമ്മീഷൻ), സിബിൻ യേശുദാസൻ ജോ. (സെക്രട്ടറി യുവജന കമ്മീഷൻ),നീതു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.