“ആത്മീയാഗ്നി” പെന്തക്കുസ്താ മഹോത്സവം 2023

വരാപ്പുഴ അതിരൂപത പ്രൊക്ലമേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ആശിർഭവനിൽ വെച്ച് നടന്ന അതിരൂപതതല പെന്തക്കുസ്താ ദിനാചരണം മെയ് 28 ഞായറാഴ്ച എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ വെച്ച് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സുവിശേഷ പ്രഘോഷകനായ ബ്രദർ സാബു ആറുതൊട്ടിയിൽ ആരാധന, വചന – രോഗശാന്തി പ്രാർത്ഥന എന്നീ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കുടുംബവിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് നടന്ന ഒത്തുചേരലിൽ വികാർ ജനറൽമാരായ മോൺ.മാത്യു ഇലഞ്ഞിമിറ്റം, മോൺ.മാത്യു കല്ലിങ്കൽ, ചാൻസലർ വെരി റവ.ഫാ.എബിജിൻ അറക്കൽ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.