കെ.എല്‍.സി.എ. സുവർണ്ണ ജൂബിലി സന്ദേശം


കേരളത്തിലെ ലത്തീന്‍ സമൂഹത്തിന്റെയും സമുദായത്തിന്റെയും വളര്‍ച്ചയ്ക്ക് ചരിത്രപരമായ മുറ്റേം നടത്തിയ ആത്മായ സംഘടനയാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന സമുദായത്തിലെ അല്മായ ശക്തിയെ ഒരുമിച്ചുകൂട്ടി വിമോചനത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കാന്‍ രൂപപ്പെട്ടതാണ് ഇന്ന് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ സംഘടന. സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ നടക്കു അവസരത്തില്‍ ഇടവകതലം മുതല്‍ സംസ്ഥാനതലം വരെ സംഘടനയെ ചലിപ്പിക്കുന്ന എല്ലാ നേതാക്കളെയും പ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുകയാണ്. സഭയ്ക്കും സമുദായത്തിനും വേണ്ടി നിങ്ങള്‍ നടത്തുന്ന ത്യാഗപൂര്‍ണമായ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.
1972 മാര്‍ച്ച് 26ന് കൊച്ചിയില്‍ രൂപമെടുത്ത് കെഎല്‍സിയെ സഭയോട് ചേർന്ന് നിന്ന് ലത്തീന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും മുന്നിട്ടിറങ്ങുകയും ചെയ്യുന്ന സംഘാത മുന്നേറ്റമാണ്. സമുദായ അംഗങ്ങള്‍ക്കിടയില്‍ ഒത്തൊരുമയും ഐക്യവും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമുദായം രാഷ്ട്രീയ ഭരണ മേഖലകളില്‍നിന്ന് നിരവധി അവഗണനകള്‍ നേരിടുന്ന ഒരു കാലഘട്ടമാണ്. ഭരണഘടന നമുക്ക് വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ ശബ്ദമായി കെഎല്‍സിഎ പൊതുസമൂഹത്തില്‍ സജീവമാകണം. വിഴിഞ്ഞം തീരദേശ സമരത്തില്‍ നാം അനുഭവിച്ച അവഗണനയും നീതി നിഷേധവും നമുക്ക് മറക്കാനാവില്ല. തീരപ്രദേശങ്ങളിലൂടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കു തീരദേശ ഹൈവേ സംബന്ധിച്ച ആശങ്കകളും ആകുലതകളും നമുക്ക് മുന്നിലുള്ളപ്പോഴാണ് സംസ്ഥാന സമ്മേളനത്തിനായി നാം ഒരുമിക്കുന്നത് എന്ന കാര്യം ഗൗരവത്തില്‍ എടുക്കണം. സംവരണനിഷേധവും ഭരണനിര്‍വ്വഹണ തലങ്ങളിലെ പ്രാതിനിധ്യമില്ലായ്മയും സമുദായം നേരിടുന്ന വലിയ വെല്ലുവിളികളാണ്. സമകാലിക കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളില്‍ ലത്തീന്‍ കത്തോലിക്കര്‍ ഒരു രാഷ്ട്രീയ സ്വാധീന ശക്തിയായി വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ ഇടവകകളിലും ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ സംഘാത മുറ്റേമായ കെഎല്‍സിഎ ശക്തി പ്രാപിക്കേണ്ടത് അനിവാര്യതയാണ്. അല്മായര്‍ക്കൊപ്പം തന്നെ വൈദികരും സന്യസ്ഥരും ഇതര സംവിധാനങ്ങളും ഒക്കെ കെഎല്‍സിയെ പ്രസ്ഥാനത്തിനോട് ചേർന്ന് നിന്ന് സമുദായത്തിന്റെ അവകാശസംരക്ഷണത്തിനായി മുന്നിട്ടിറങ്ങണം. സുവര്‍ണ്ണ ജൂബിലി ആഘോഷം ഈ അല്മായമുറ്റേത്തിന് പുത്തന്‍ ഉണര്‍വ് പ്രധാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. കെഎല്‍സിഎ പ്രസ്ഥാനത്തിന് നേതൃത്വം വഹിക്കുന്ന സംസ്ഥാന രൂപത അതിരൂപത ഭാരവാഹികള്‍ക്ക് ഒരിക്കല്‍ക്കൂടി സുവര്‍ണ്ണ ജൂബിലിയുടെ എല്ലാവിധ ആശംസകളും നേരുന്നു.