ഹോം മിഷൻ 2023 ഉദ്ഘാടനം

ഈശോയിൽ വാത്സല്യമുള്ളവരേ

നമ്മുടെ അതിരൂപതയിൽ കുടുംബ വിശുദ്ധീകരണ വർഷം പ്രഖ്യാപിച്ച് ഇക്കഴിഞ്ഞ ക്രിസ്തുമസ് പാതിരാകുർബാന മധ്യേ ഞാൻ ഉദ്ഘാടനം ചെയ്തിട്ടുള്ളതാണല്ലോ എന്തു കൊണ്ടാണ്, എന്തിനുവേണ്ടിയാണ് ഈ കുടുംബ വിശുദ്ധീകരണ വർഷാചരണം എന്നതിനെക്കുറിച്ച് ഡിസംബർ മാസത്തിൽതന്നെ ഒരു ഇടയലേഖനത്തിലൂടെ ഞാൻ വിശദമായി നിങ്ങളെ അറിയിച്ചിട്ടുള്ളതാണ്. സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷയാണ് കുടുംബ പ്രേഷിത ശുശ്രൂഷ കാരണം കുടുംബമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. അങ്ങനെയു ള്ള കുടുംബത്തിന്റെ വിശുദ്ധീകരണം സാധ്യമാക്കുന്നതിനുള്ള വിവിധ കർമ്മപരിപാടി കളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ‘ഹോം മിഷൻ,

മൂല്യങ്ങളുടെ പിള്ളത്തൊട്ടിലാണ് കുടുംബമെന്ന് നമുക്കേവർക്കും അറിയാമല്ലോ. മാതാപിതാക്കൾ അദ്ധ്യാപകരും, മക്കൾ വിദ്യാർത്ഥികളുമായിട്ടുള്ള ഒരു വിശുദ്ധാന്തരീ ക്ഷമുള്ള വിദ്യാലയമാണ് അത്. സർവ്വ മൂല്യങ്ങളും ധാർമ്മിക-ആത്മീയ കരുത്തും കൈമാറപ്പെടേണ്ടതും കുടുംബത്തിലാണ് വ്യക്തികൾ എങ്ങനെയാണോ അങ്ങനെയായിരി ക്കും കുടുംബം. ഒരു കുടുംബം എങ്ങനെയാണോ അങ്ങനെയായിരിക്കും സമൂഹവും ഒരു ഇടവകയും ആത്മീയതയുടെ കെട്ടുറപ്പോടും മൂല്യബോധത്തിന്റെ ചങ്കുറപ്പോടും വിട്ടുവീഴ്ചയുടെയും അംഗീകാരത്തിന്റെയും സൂക്ഷ്മതയോടുംകൂടെ കൈകാര്യം ചെയ്യപ്പെടേണ്ട സ്നേഹസദനമാകണം ഓരോ വീടും വീടിന്റെ അന്തരീക്ഷവും. ഒരുമി ച്ച് ചിന്തിക്കുന്ന, സ്നേഹത്തോടെ മനസ്സുതുറന്ന് സംസാരിക്കുന്ന, ഒരുമിച്ച് പ്രാർത്ഥിക്കുന്ന, ഒരുമിച്ചിരുന്ന് ഭക്ഷിക്കുന്ന, പരസ്പരം പ്രോത്സാഹിപ്പിക്കുന്ന, പരസ്പരം തിരുത്തുന്ന, നയിക്കുന്ന കരുതലിന്റെ സ്നേഹശൃംഖല തീർക്കണം കുടുംബത്തിൽ എന്നും, എപ്പോഴും. അവിടെ വ്യക്തികൾ എല്ലാ അർത്ഥത്തിലും ശക്തരാകും. അതാണ് നമ്മു ടെ കുടുംബത്തിന്റെ ആവശ്യവും. ഈ ലക്ഷ്യത്തോടെയാണ് ഞാൻ നമ്മുടെ അതിരുപതയിൽ കുടുംബ വിശുദ്ധീകരണ വർഷമായി പ്രഖ്യാപിച്ചതും അതിന്റെ നടപടികളു മായി മുന്നോട്ടുപോകുന്നതും. കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നുകയറ്റവും, മദ്യം, മയക്കുമരുന്ന് മുതലായവയുടെ അതിപ്രസരവും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കയറൂരിവിട്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയും തെറ്റിദ്ധാരണകൾ ജനിപ്പിക്കുന്ന അബദ്ധ പ്രചരണങ്ങളുടേയും സത്യത്തിനും നീതിക്കും നിരക്കാത്ത തെറ്റായ വ്യാഖ്യാനങ്ങളുടെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മൂടുപടമണിഞ്ഞ് കാണിച്ചു കൂട്ടുന്ന ജൽപനങ്ങളുടെയും കോപ്രായങ്ങളുടെയും നടുവിൽപ്പെട്ടുപോകുന്ന നമ്മുടെ യുവജനങ്ങൾ ക്കും ഇളംതലമുറയ്ക്കും ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും ജീവിതമാതൃകയും നൽകേണ്ട ഭാരിച്ച ഉത്തരവാദിത്വമുണ്ട്, മൂല്യബോധമുള്ള ക്രൈസ്തവ കുടുംബങ്ങൾക്ക്, അതിനായി കുടുംബങ്ങളിൽ ഓരോ പിതാവും തികഞ്ഞ ജാഗ്രതയുള്ള കാവൽക്കാരനും ഓരോ മാതാവും സുവിശേഷമൂല്യങ്ങളുടെ പരിചാരികയും മക്കൾ നല്ല നിലത്തു വീണ വിത്തു വളരുംപോലെ വളർന്ന് ഫലം ചൂടുന്നതുമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടണം. അങ്ങനെ ദൈവം പിതാവും നമ്മളെല്ലാവരും ഏകപിതാവിന്റെ മക്കളുമാകുന്ന സ്വാതന്ത്ര്യത്തിലേക്ക് വളരുകയും ചെയ്യുന്ന കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിനുവേണ്ടിയാണ് കുടുംബ വിശുദ്ധീകരണ വർഷത്തിലെ ഈ ഹോം മിഷൻ’ അതിന്റെ സത്ഫലങ്ങൾ നിങ്ങൾക്കും നമ്മുടെ ഇളംതലമുറയ്ക്കും ലഭിക്കുന്നതിനുവേണ്ടി കുടുംബങ്ങളുടെ മാതൃ കയായ തിരുക്കുടുംബത്തിന്റെയും നമ്മുടെ കുടുംബങ്ങളുടെയും കാവൽക്കാരനായ വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുക്കുടുംബത്തിന്റെയും നമ്മുടെയും അമ്മയായ പരി. കന്യകാമറിയത്തിന്റെയും നിരന്തര മാദ്ധ്യസ്ഥ സഹായത്താൽ സ്വർഗ്ഗത്തിലെ കുടുംബമായ പരി. ത്രിത്വത്തിന്റെ പരിപാലനയും നിങ്ങൾക്ക് സമൃദ്ധമായി ഉണ്ടാകട്ടെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെമേലും നിങ്ങളുടെ കുടുംബങ്ങളുടെ മേലും സമൃദ്ധമായുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ‘ഹോം മീഷന്റെ അതിരൂപതാതല ഉദ്ഘാടനം ഇവിടെ ഞാൻ നിർവ്വഹിക്കുന്നു. ക്രിസ്തുവാകുന്ന പ്രകാശം ഈ അൾത്താരയിൽ നിന്ന് അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളി ലേക്കും പരക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ കുടുംബജ്യോതി ഞാൻ പ്രകാശിപ്പിക്കുന്നു നിത്യപ്രകാശമായ ക്രിസ്തു നിങ്ങളുടെ പാതയിൽ പ്രകാശവും പാദങ്ങൾക്ക് വിളക്കുമാകട്ടെ.