കെ.സി.വൈ.എം. സംസ്ഥാനതല ലഹരിവിരുദ്ധ സന്ദേശ യാത്ര

കെ.സി.വൈ.എം സംസ്ഥാനതല ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി.

കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻ്റ് ശ്രീ.ഷിജോ ഇടയാടിൽ ജാഥ ക്യാപ്റ്റൻ ആയി 32 രൂപതകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന “ADD” (Anti Drug Drive) – ലഹരി വിരുദ്ധ സന്ദേശയാത്ര” വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിൽ എത്തിക്കുകയും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവ് കെ.സി.വൈ.എം സംസ്ഥാന ഭാരവാഹികളുമായി സംവദിക്കുകയും ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ്‌ ആഷ്ലിൻ പോൾ, കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡൻ്റ് ജിസ്മോൻ ജോണി, അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ,മേഖല ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്ദേശയാത്രക്ക് സ്വീകരണം നൽകി.

സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഷിജോ ഇടയാടി അധ്യക്ഷനായ സ്വീകരണ സമ്മേളനത്തിന് കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ് സ്വാഗതം ആശംസിച്ചു.ലഹരി വിരുദ്ധ സന്ദേശയാത്രക്ക് ആശംസ അറിയിക്കുകയും അതിരൂപതാതല ANTI DRUG CELL മോൺ.മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡൻറ് ജിസ്മോൻ ജോണി, ഐ.സി.വൈ.എം പ്രസിഡൻ്റ് അഡ്വ.ആൻ്റണി ജൂഡി,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ ഔദ്യോഗികമായി നന്ദി പറഞ്ഞു.

ഒരുമയോടെ ലഹരിക്കെതിരെ അണിനിരക്കാം…
ജീവിതം ലഹരിയാക്കാം…