പരിശുദ്ധ ബെനഡിക്ട് പതിനാറാമൻ പാപ്പ അനുസ്മരണ പ്രഭാഷണം

27 വർഷം സഭയുടെ പരമാചാര്യസ്ഥാനം വഹിച്ച ജോൺപോൾ രണ്ടാമൻ പാപ്പ 2005 ഏപ്രിൽ രണ്ടിന് കാലം ചെയ്തു. ഏപ്രിൽ 19ന് നടന്ന കോൺക്ലേവിൽ കർദിനാൾ സംഘം ജോസഫ് റാറ്റ്സിങ്ങറിനെ പുതിയ പാപ്പയായി തിരഞ്ഞെടുത്തു. സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്നുയരുന്ന വെളുത്ത പുകയും പ്രതീക്ഷിച്ച് സെൻറ് പീറ്റേഴ്സ് ചതുരത്തിൽ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. കോഴിക്കോട് ബിഷപ്പ് ആയിരുന്ന ഞാൻ ജോൺപോൾ രണ്ടാമൻ പാപ്പയുടെ മൃതസംസ്കാര കർമ്മങ്ങളിൽ പങ്കെടുക്കാൻ റോമിൽ പോയതായിരുന്നു. ചിമ്മിണിയിൽ നിന്ന് വെളുത്ത പുക ഉയർന്നപ്പോൾ ആളുകൾ ആരായിരിക്കും അടുത്ത പാപ്പാ എന്ന് അറിയാൻ ആകാംക്ഷയോടെ ആർത്തു വിളിച്ചു. ഏതാനും നിമിഷങ്ങൾക്കകം സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ മുൻവശത്തുള്ള മട്ടുപ്പാവിൽ കർട്ടൻ നീങ്ങി കർദ്ദിനാൾ Jorge Medina പ്രത്യക്ഷനായി, ആളുകൾ കയ്യടിയോടെ നിന്നു. അദ്ദേഹം അനൗൺസ് ചെയ്തു.

Annuntio Vobis Gaudium Magnum; Habemus Papam:

Eminentissimum ac Reverendissimum Dominum, Dominum Joseph

Sanctae Romanae Ecclesiae Cardinalem Ratzinger

qui sibi nomen imposuit Benedict XVI.

കർദിനാൾ റാറ്റ്സിങ്ങറെ പുതിയ പാപ്പായായി തീരഞ്ഞെടുത്തു അദേഹം ബെനഡിക്ട് പതിനാറാമൻ എന്ന പേര് സ്വീകരിച്ചു എന്നതാണ് അതിന്റെ അർഥം. അദ്ദേഹം ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾ വിവാഇൽ പാപ്പാ എന്ന് ഹർഷാരവം മുഴക്കി. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. Sono solo un umile operaio nella vigna del Signore – ഞാൻ കർത്താവിൻറ മുന്തിരിത്തോട്ടത്തിലെ ഒരു എളിയ വേലക്കാരനാണ്. ഹ്രസ്വമായ പ്രഭാഷണത്തിന് ശേഷം ഇരുകരങ്ങളും വീശി ജനങ്ങളെ അഭിവാദനം ചെയ്തു. Urbi et Orbi ആശിർവാദവും നൽകി തിരികെ പോയി.

2011 ലാണ് പരിശുദ്ധ പിതാവ് എന്നെ പ്രവാസികൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചത്. മെയ് മൂന്നാം തീയതി റോമിൽ എത്തി ചാർജ് എടുത്ത ഞാൻ താമസിയാതെ പാപ്പയെ കാണുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സെക്രട്ടറിയെ സമീപിച്ചു, താമസിയാതെ അതിനുള്ള അനുവാദം കിട്ടി പാപ്പയെ കണ്ടപ്പോൾ ഞാൻ കേരളത്തിൽ നിന്ന് വരുന്നെന്നും കോഴിക്കോട് രൂപതയുടെ മെത്രാനായ എന്നെ അങ്ങ് പൊന്തിഫിക്കൽ കൗൺസിൽ ഫോർ മൈഗ്രൻസിന്റെ സെക്രട്ടറിയായി നിയമിച്ചു എന്നും ഞാൻ എൻറ എന്റെ ഔദ്യോഗിക ഔദ്യോഗിക ദൗത്യം ഏറ്റെടുത്തെന്നും അറിയിച്ചു. പ്രവാസികളുടെ കാര്യം വളരെ ഗൗരവമായ പ്രശ്നമാണെന്നും അവരുടെ അജപാലന ശുശ്രൂഷയിൽ സഭ എന്നും ശ്രദ്ധാലുവാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നമുക്കിനിയും കാണാമല്ലോ എന്നു പറഞ്ഞുകൊണ്ട് തന്റെ ഗ്ലൈഹിക ആശിർവാദം നൽകി. അതേതുടർന്ന് വീണ്ടും പല അവസരങ്ങളിൽ അദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഒരിക്കൽ കൗൺസിലുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിൽ അദ്ദേഹം പങ്കെടുത്തപ്പോൾ അദ്ദേഹം വളരെ ക്ഷീണിതനായി കണ്ടു ഞാൻ അദ്ദേഹത്തോടു ചോദിച്ചു പരിശുദ്ധ പിതാവേ അങ്ങ് വളരേ ക്ഷീണിതനായി കാണപ്പെടുന്നല്ലോ അതിന് അദ്ദേഹം തന്നെ മറുപടി ഇതാണ് “ അതേപ്രായം തന്നെ ഒരു രോഗമാണ്. അദ്ദേഹം വളരെ നിർമലമായ വ്യക്തിത്വത്തിന് ഉടമയാണ്. അഗാധമായ പാണ്ഡിത്യവും തെളിമയുള്ള ചരിത്ര ബോധവും ഏറെ സ്നേഹവും എല്ലാറ്റിനും ഉപരിവലിയ വിനയവും  അദ്ദേഹത്തിന് ഉണ്ടായിരുന്നു.

2013 ഫെബ്രുവരി പതിനൊന്നാം തീയതി നടന്ന കർദിനാൾമാരുടെ കൺസിസ്റ്ററിയിൽ വച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാപ്പാ സ്ഥാനത്യാഗം ചെയ്യുന്നതായി പ്രഖ്യാപിച്ചു. 2005 മുതൽ 2013 വരെ ധാരാളം പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞ കാലഘട്ടമായിരുന്നു സഭയിൽ. പാപ്പ ഒരു പക്ഷേ സ്ഥാനത്യാഗം ചെയ്യുമോ എന്ന അഭ്യൂഹങ്ങൾ പല കോണുകളിൽ നിന്നും ഉണ്ടായിരുന്നു. പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ പാപ്പായുടെ അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹകാരി ജോസഫ് റാറ്റ്സിങ്ങറായിരുന്നു, പാപ്പായുടെ വേദനകളും ക്ലേശങ്ങളും ശാരീരികവും മാനസീകവുമായ ബുദ്ധിമുട്ടുകളും ഒക്കെ അടുത്ത് നിന്ന് കണ്ട ബെനഡിക്റ്റ് പതിനാറാമൻ അദ്ദേഹം വളരെ ധീരമായ ഒരു സ്റ്റെപ്പാണ് എടുത്തത്. 2013 ഫെബ്രുവരി 11 അത് യാഥാർത്ഥ്യമായി. ഫെബ്രുവരി 28 വരെ താൻ ഈസ്ഥാനം തുടരുമെന്നും 28ന് വിരമിക്കും എന്നും അറിയിച്ച് പാപ്പാ വേനൽക്കാല വസതിയായ Castel Gandolfo യിലേകാണ് പോയത്. പുതിയ പാപ്പയ്ക്ക് താൻ ആദരവും വിധേയത്ത്വവും പ്രഖ്യാപിക്കുന്നതായും, പ്രാർത്ഥനയിലൂടെ സഭ ഭരണത്ത സഹായിക്കുമെന്നും പാപ്പ പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം മേരി മേജർ ബസിലിക്കയിൽ പോയി പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചതിന് ശേഷം Castel Gandolfo യിൽ പോയി അദ്ദേഹം പാപ്പാ ബെനഡിറ്റിനെ അഭിവാദനം ചെയ്തു. പാപ്പാ ഫ്രാൻസിസ് ഉചിതമായി ചാർജെടുത്തതിനു ശേഷം ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിലെ ആശ്രമത്തിലേക്ക് മടങ്ങിയെത്തി. അവിടെ അദ്ദേഹത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് Georg Gänswein മൊത്ത് അദ്ദേഹം ശിഷ്ടകാലം ചിലവഴിച്ചു.

തൻറെ 95 ആമത്തെ വയസ്സിൽ അദ്ദേഹം ഇപ്പോൾ നമ്മിൽ നിന്ന് സ്വർഗ്ഗസമ്മാനത്തിനായി യാത്രയാകുമ്പോൾ ലോകം മുഴുവനും 222 എല്ലാവരോടും ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം തന്റെ വിശ്വസ്തദാസ് സ്വർഗ്ഗ കവാടം തുറന്നു കൊടുക്കുമെന്ന് തീർച്ചയാണ്. മാലാഖമാരുടെയും വിശുദ്ധരുടെയും സമൂഹത്തിൽ നിത്യമായി ജീവിക്കുവാൻ അദ്ദേഹത്തിന് ഇടവരട്ടെ വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരുടെയും സന്യസ്തരുടെയും അത്മായ വിശ്വാസികളുടെയും എന്റെയും പ്രാർത്ഥന നിർഭരമായ ആദരാജ്ഞലികൾ!