ദമ്പതി സംഗമം – 2021 (Online)

മിഷേല്‍ ബ്രാഞ്ച് എന്ന അമേരിക്കൻ ഗായികയുടെ ആല്ബങ്ങളിലൊന്നാണ് ആര്‍ യു ഹാപ്പി നൌ ? എന്നെ കാര്യമാക്കുന്നില്ലെന്നും എല്ലാം സന്തോഷമാണെന്നും ഭാവിച്ചുകൊണ്ട് നീ പൊയ്ക്കളയരുതേ…. എന്റെ കണ്ണുകളിലേക്ക് നൊക്കിക്കൊണ്ട് നിനക്ക് പറയാമോ, നീയിപ്പോൾ സന്തോഷമായിക്കുന്നെന്ന് ….. ആ പാട്ടിൽ ഇടക്കിടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണു, നിനക്ക് സന്തോഷമണോ ? അവസാനിക്കുന്നതും അതേ ചോദ്യത്തോടെയാണ്. നഷ്ടപ്പെട്ട സ്‌നേഹത്തെക്കുറിച്ച് ഓർത്തുകൊണ്ട് പാടുന്ന വരികളാകാം അത്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാലത്ത് മനുഷ്യൻ പരസ്പരം ചോദിക്കേണ്ട ചോദുമാണത്.

ഒന്നര വർഷമായി തൊഴിലില്ല, വരുമാനമില്ല, ഓക്‌സിജനില്ല, വാക്‌സിനില്ല, മരുന്നില്ല, നല്ലൊരു മരണമില്ല, സംസ്‌കാരമില്ല. പ്രിയപ്പെട്ടവർക്ക് ഒരു അന്ത്യചുംബനവും കൊടുക്കാനാവില്ല. വർഷങ്ങൾ അടുത്തുണ്ടായിരുന്നിട്ടും പലരും ചുംബനം കൊടുക്കുന്നത് മരവിച്ച കവിളിലാണല്ലോ.

ഈശോയിൽ സ്‌നേഹമുള്ള ദമ്പതിമാരെ, കത്തോലിക്കാ സഭ ഈ വർഷം  കുടുംബവർഷമായി ആചരിക്കുകയാണ്. 2014-2015 വർഷങ്ങളിൽ നടന്ന കുടുംബത്തെക്കുറിച്ചുള്ള സിനഡുകളീൽ നിന്നുള്ള ചിന്തകളും ചർച്ചകളും ക്രോഡീകരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ”അമോരിസ് ലെത്തീസിയ” (സ്‌നേഹത്തിന്റെ സന്തോഷം) എന്ന അപ്പസ്‌തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. അതിന്റെ 5- ആം വാർഷികം പ്രമ്മാണിച്ചാണ് കുടുംബവർഷാചരണം  പ്രഖ്യാപിച്ചിരിക്കുന്നത്.

കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളിൾ അവരോടൊപ്പം നടക്കാനും കാലഘട്ടത്തിനു ചേർന്ന സുവിശേഷകരാകാനും അജപാലകരെ ആഹ്വാനം ചെയ്യുന്നു. കുടുംബങ്ങൾക്ക് അവയുടെ അനുദിനകർമ്മങ്ങളിലും വെല്ലുവിളികളിലും സഹായവും പ്രോൽസാഹനവും എന്ന ലക്ഷ്യമാണ് ഇതിനൂള്ളത്.

വരാപ്പുഴ അതിരൂപതയിലെ ഫാമിലി കമ്മീഷൻ  ദമ്പതികൾക്കുവേണ്ടി ഈ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത് ഇതിന്റെ വെളിച്ചത്തിലാണ്. സന്തോഷപ്രദമായ കുടുംബജീവിതമാണ് എല്ലാവരും സ്വപ്നം കാണുന്നത്. സമ്പത്തും സുഖഭോഗങ്ങളും സന്തോഷം വർധിപ്പിക്കുമോ? ഭൗതികപുരോഗതിയും നേട്ടങ്ങളും സുഹ്രുദ്‌സഞ്ചയവും ജനപിന്തുനയും കുടുംബസന്തോഷത്തിന്റെ മാനദന്ധമാണോ ?തീര്‍ച്ചയായും ഇവയല്ലാം കുടുംബസന്തോഷം വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.എന്നാല്‍ കുടുംബജീവിതത്തിന്റെ മര്‍മ്മമായ ”ദൈവകേന്ദ്രീക്രത ജീവിതം” അവഗണിച്ചാല്‍ ഇവയെല്ലാം മരീചികയായി മാറും. കുടുംബബന്ധങ്ങള്‍ ദൈവസ്‌നേഹത്തില്‍ ഉരപ്പിക്കപ്പെട്ടാലേ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാനാവൂ.

പ്രിയമ്മുള്ളവരെ, നമ്മുടെ വീടുകളുടെ ഏകാന്തതയില്‍ സങ്കടങ്ങള്‍ മഴപോലെ പെയ്യുന്നു.ഒരൊറ്റ ചോദ്യം ചോദിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ ഈ കോവിഡ് കാലത്തുപോലും.

ആര്‍ യൂ ഹാപ്പി ?നിനക്ക് സന്തോഷമാണോ ?

ചിലപ്പോഴൊക്കെ അത് ചോദിച്ചില്ലെങ്കിലും കാര്യങ്ങള്‍ അന്വേഷിച്ചാല്‍ മതി.അവനും അവളുമൊക്കെ സന്തോഷമാണോയെന്ന് അപ്പോള്‍ മനസിലാകും.കുഴപ്പമില്ലെന്ന് പറയുന്നതിനിടെ കണ്ണു നനയുന്നുണ്ടോയെന്ന് അറിയണമെന്നുണ്ടെങ്കില്‍ കണ്ണടച്ചിട്ട് ഹ്രുദയം കൊണ്ട് നോക്കണം.പ്രിയ ദമ്പതികളെ, നിങ്ങള്‍ പരസ്പരം ചോദിക്കുക,ആര്‍ യൂ ഹാപ്പി നൌ ?

ഫ്രാന്‍സിസ് പാപ്പ പറയുന്നു ”നാം പരസ്പരം നോക്കാതിരിക്കുമ്പോഴാണ് ഏറെ മുറിവുകളും പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. കുടുംബങ്ങളില്‍ നാം മിക്കപ്പോഴും കേള്ക്കുന്ന പരാതികളുടെയും സങ്കടങ്ങളുടെയും പിന്നില്‍ ഇതാണ് ഉള്ളത്….സ്‌നേഹം നമ്മുടെ കണ്ണുകളെ തുറക്കുന്നു,മറ്റുള്ള എല്ലാറ്റിലും ഉപരിയായി ഒരു മനുഷ്യജീവിയുടെ മഹത്വമായ യോഗ്യത കാണാന്‍ ശക്തരാക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും തീവ്രമായ സന്തോഷങ്ങള്‍ സ്വര്‍ഗത്തിന്റെ ഒരു മുന്നാസ്വാദനം പോലെ മറ്റുള്ളവരില്‍ സന്തോഷം ഉദ്ദീപിപ്പിക്കാന്‍ നമുക്ക് കഴിയുമ്പോഴാണ് ജീവിതത്തില്‍ ഏറ്റവും തീവ്രമായ സന്തോഷങ്ങള്‍ ഉണ്ടാകുന്നത്, (അമോരിസ് ലെത്തീസിയ , 128)

‘കൊടുക്കുക, എടുക്കുക, നന്നായി പെരുമാറുക’ (പ്രഭാ, 14: 16)

ഇന്ന് ക്ലാസ്സ് നയിക്കുന്ന രിട്ട, ജസ്റ്റിസ് കുരിയന്‍ ജോസഫ് സാറിന് അതിരൂപതയുടെ പേരില്‍ നന്ദിയും ആശംസകളും അര്‍പ്പിക്കുന്നു.