കേരള ലേബർ മൂവ്മെന്റ്

അസംഘടിതരായ തൊഴിലാളികളോടുള്ള കേരളത്തിലെ കത്തോലിക്കാ സഭയുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിളക്കമാർന്ന മുഖമാണ് കേരള ലേബർ മൂവ്മെന്റ്.

1950 കളിൽ തൃശൂർ കേന്ദ്രീകൃതമായി Catholic Labor Association എന്നപേരിൽ പ്രവർത്തനം തുടങ്ങി. പിന്നീട് 1972 മുതൽ KLM എന്ന പുതിയ പേര് സ്വീകരിക്കുകയും 2000 ആണ്ടു മുതൽ KCBC Labour Commission  ചെയർമാനായി ബിഷപ്പ് ജോഷുവ മാർ ഇഗ്നത്തിയോസിന്റെ നേതൃത്വത്തിൽ ശക്തമായ തൊഴിലാളി സംഘാടനവും ശാക്തീകരണവും മുഖ മുദ്രയാക്കി മാറ്റി ഈ പ്രസ്ഥാനം അതിന്റെ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു.

വരാപ്പുഴ അതിരൂപതയിലെ തൊഴിലാളി മുന്നേറ്റത്തിന് Kerala Labour Movement കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി നൽകി വരുന്ന സേവനങ്ങളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. അതിരൂപതയിലെ 30 ഇടവകകളിലായി KLM അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപി ച്ചു വരുന്നു എന്നറിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

തൊഴിലിന്റെ തനതായ സ്വഭാവം പരിഗണിച്ചുകൊണ്ട് 8 തൊഴിലാളി ഫോറങ്ങളായി പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയാണ് KLM.

നമ്മുടെ അതിരൂപതയിൽ സ്വതന്ത്ര നിർമ്മാണ തൊഴിലാളി ഫോറം, തയ്യൽ തൊഴിലാളി ഫോറം, ഗാർഹിക തൊഴിലാളി ഫോറം, മത്സ്യ തൊഴിലാളി ഫോറം എന്നിവ ശക്തമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. തൊഴിലാളികളെ വിവിധ ക്ഷേമ നിധികളിൽ അംഗങ്ങളായി ചേർക്കുകയും കേന്ദ്ര സർക്കാരിന്റെ E- sram തൊഴിലാളി പോർട്ടലിൽ ചേർത്ത് ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ഉറപ്പ് വരുത്തുന്നു. 

ഇടവകതല KLM യൂണിറ്റുകൾ തുടങ്ങാൻ അനുമതി നൽകുകയും അതിന്റെ വളർച്ചയിൽ വലിയ സംഭവനകളും നൽകുന്ന എല്ലാ വികാരി അച്ഛന്മാരെയും ഞാൻ നന്ദിയോടെ ഈ അവസരത്തിൽ ഓർക്കുന്നു.

KLM ന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. Babu തണ്ണിക്കോട്ടും, KCBC  Labour കമ്മീഷൻ സെക്രട്ടറി ശ്രീ. ജോസഫ് ജുഡും വരാപ്പുഴ അതിരൂപത അംഗങ്ങളാണ് എന്നത് എനിക്കേറെ അഭിമാനം നൽകുന്ന സംഗതിയാണ്. KLM വരാപ്പുഴ അതിരൂപത  ഘടകത്തിന് നേതൃത്വം നൽകുന്ന ശ്രീ. Biju പുത്തൻപുരക്കലിനെയും ടീം അംഗങ്ങളെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. വിവിധ തൊഴിലാളി ഫോറ ങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും ഇടവക തല KLM യൂണിറ്റ് ഭാരവാഹികളെയും ഞാൻ  നന്ദിയോടെ ഓർക്കുന്നു.

അതിരൂപതയിലെ അസംഘടിതരായ എല്ലാ തൊഴിലാളികകൾക്കും വേണ്ടി കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഇന്നത്തെ ഈ അതിരൂപത KLM അസ്സമ്പ്ളിയിൽ പങ്കെടുക്കുന്ന എല്ലാ KLM പ്രവർത്തകർക്കും കഴിയട്ടെ എന്നാശംസിക്കുന്നു. എന്റെ എല്ലാ പിന്തുണയും വിജയശംസകളും പ്രാർത്ഥനകളും നിങ്ങൾക്കെല്ലാവർക്കും ഒത്തിരി ആത്മാർത്ഥമായി നേരുന്നു.

തൊഴിലാളി മാധ്യസ്ഥനായ വിശുദ്ധ ഔസെപ്പിതാവിന്റെ മാധ്യസ്ഥം നിങ്ങൾക്കുണ്ടാകട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത വാർഷിക ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.