അതിരൂപതാതല സിനഡിന് പ്രവർത്തനങ്ങൾ സമാപിച്ചു

കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ സാധാരണ സിനഡിന്റെ ഭാഗമായി ഒരു വർഷമായി അതിരൂപതയിൽ നടന്നുവന്ന സിനഡ് പ്രവർത്തനങ്ങൾക്ക് സമാപനമായി. ഞായറാഴ്ച രാവിലെ ദിവ്യബലിയോടെ സിനഡ് ആരംഭിച്ചു.

അതിരൂപതയിലെ ഫെറോന വികാരിമാരും വൈദീകരും സന്യാസിനീ സന്യാസികളുടെ പ്രതിനിധികളും വിവിധ അല്മായ സംഘടനാ പ്രതിനിധികളും യുവജന ശുശ്രൂഷകരും സിനഡിൽ പങ്കെടുക്കുകയുണ്ടായി.

വിവിധ പ്രമേയങ്ങളെ കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഡോ. സ്റ്റാൻലി മാതിരപ്പിള്ളി മോഡറേറ്റർ ആയിരുന്നു.

വൈകിട്ട് നടന്ന അതിരൂപതാ സിനഡ് സമാപന സമ്മേളനം അതിരൂപതാദ്ധ്യക്ഷൻ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ശ്രീ ഹൈബി ഈഡൻ എം പി, ശ്രീ ടി. ജെ. വിനോദ് MLA എന്നിവർ ആശംസകൾ നേർന്നു.
ശ്രീ ഷാജി ജോർജ്ജ്, ശ്രീ ജോസഫ് ജൂഡ്, അഡ്വ. ശ്രീ ഷെറി ജെ. തോമസ്, കിൻഫ്രാ ചെയർമാൻ ശ്രീ സാബു ജോർജ്ജ്,നാളികേര വികസന ബോർഡ് മെംബർ ശ്രീ ബെന്നി പാപ്പച്ചൻ, ശ്രീ യേശുദാസ് പറപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

അതിരൂപതയിലെ ഒരു വർഷം നീണ്ടുനിന്ന സിനഡ് പ്രവർത്തനങ്ങൾക്ക് വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലത്തി മിറ്റം അതിരൂപതാ സിനഡ് കോഡിനേറ്റർമാരായ ഫാ. ജോബ് വാഴക്കൂട്ടത്തിൽ, സി. ഷൈൻ ബ്രിജിറ്റ് CSST എന്നിവർ നേതൃത്വം നൽകി.

അഭിവന്ദ്യ പിതാവിന്റെ ഉത്‌ഘാടന പ്രസംഗത്തിന്റെ പൂർണ്ണരൂപം

അതിരൂപതാതല സിനഡ് സമാപന സമ്മേളനം

അതിരൂപതാ വികാരി ജനറല്‍മാരായ ബഹുമാനപ്പെട്ട മോ. മാത്യു കല്ലിങ്കല്‍, മോ. മാത്യു ഇലഞ്ഞിമിറ്റം, ശ്രീ. ഹൈബി ഈഡന്‍ MP, ശ്രീ ടി. ജെ. വിനോദ് MLA, ബഹുമാനപ്പെട്ട മോസിഞ്ഞോര്‍മാരേ, വൈദികരെ, സിസ്റ്റേഴ്‌സ്, അല്മായ സഹോദരങ്ങളെ, പ്രിയ യുവജനങ്ങളെ, സ്‌നേഹമുള്ളവരെ.
പരിശുദ്ധാത്മ പ്രേരിതമായി ഫ്രാന്‍സിസ് പാപ്പാ മെത്രാന്മാരുടെ പതിനാറാമത് സിനഡ് 2023 ഒക്ടോബര്‍ ചേരുവാന്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പതിവില്‍ നി് വ്യത്യസ്തമായി ഈ സിനഡ് മെത്രാന്‍മാരുടെ മാത്രം ആവാതെ മുഴുവന്‍ സഭയുടേയും ആകണമെ് ഫ്രാന്‍സിസ് പാപ്പാ നിഷ്‌കര്‍ഷിച്ചു. അതുകൊണ്ടുത െസാര്‍വത്രിക സഭയിലുള്ള എല്ലാവരെയും ശ്രവിച്ച് എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച് അതില്‍നിു ലഭിക്കു നിര്‍ദ്ദേശങ്ങളും സഭാമക്കളുടെ ആഗ്രഹങ്ങളും ഉള്‍ചേര്‍ത്തുകൊണ്ട് മെത്രാന്മാരുടെ സിനഡ് നടത്തപ്പെടുമ്പോള്‍ എുള്ളതാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പപ്പയുടെ ആഗ്രഹം.
ചരിത്രത്തില്‍ പരിശുദ്ധാത്മാവ് സഭയെ നയിച്ച വഴികളിലേക്ക് ഉള്ള ഒരു തിരിഞ്ഞുനോ’ം ആണ് ഈ സിനഡ്. സഭാ ജീവിതത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുകയും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യണം എുള്ള ലക്ഷ്യത്തോടുകൂടി ഉള്ള ഒരു സിനഡ്. ഓരോരുത്തരുടെയും കഴിവുകളും ദാനങ്ങളും കണ്ടെത്തി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എ ലക്ഷ്യത്തോടെ നടത്തപ്പെടു ഒരു സിനഡ്. സുവിശേഷ പ്രഘോഷണത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തം ഉണ്ട് എ് ഓര്‍മ്മപ്പെടുത്തു, എല്ലാവരുടെയും ഉത്തരവാദിത്വത്തെ കുറിച്ചുള്ള അവബോധം നല്‍കാന്‍ ശ്രമിക്കു ഒരു സിനഡ്. സഭാ സംവിധാനങ്ങളില്‍ അധികാരവും ഉത്തരവാദിത്വവും എപ്രകാരം നിറവേറ്റപ്പെടുുണ്ട് എ് വിലയിരുത്തപ്പെടുതിനുമുള്ള ഒരു അവസരം കൂടിയാണിത്. അതുകൊണ്ടുതയൊണ് ഫ്രാന്‍സിസ് പാപ്പ ഈ സിനഡിന് മുാെരുക്കമായി ഓരോ രൂപതാതലത്തിലും പിീട് ഭൂഖണ്ഡതലത്തിലും പ്രത്യേകമായ സിനഡുകള്‍ വിളിച്ചുചേര്‍ത്ത് അവിടെ നി് ലഭിക്കു എല്ലാ നിര്‍ദ്ദേശങ്ങളും പ്രത്യേക മാര്‍ഗരേഖകളും സ്വീകരിച്ച് ആഗോളതലത്തില്‍ നടത്തപ്പെടു സിനഡില്‍ അത് ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചത്.
ഈ സിനഡ് പ്രഖ്യാപിക്കുമ്പോള്‍ ത െപാപ്പ വിഭാവനം ചെയ്തത് എല്ലാ കു’ികളും യുവജനങ്ങളും മുതിര്‍വരും വൃദ്ധരും, സ്ത്രീകളും, പുരുഷന്മാരും, മാതാപിതാക്കളും, ദമ്പതികളും, ഏകസ്ഥരും, രോഗികളും, ഭിശേഷിക്കാരും, സന്യസ്തരും, വൈദികരും, മെത്രാന്മാരും എല്ലാം ചേര്‍് യാതൊരു വിധത്തിലുമുള്ള മേല്‍കോയ്മകളോ വേര്‍തിരിവുകളോ ഒുമില്ലാതെ ഒരേ പാതയില്‍ ഒപ്പം നടക്കു അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണം എുള്ളതാണ്.
ഈ സിനഡിന്റെ ലോഗോയില്‍ മെത്രാനും സമര്‍പ്പിതരും ഒക്കെ മുിലോ പിിലോ അല്ലാതെ ഒപ്പം നടക്കുു, അല്ലെങ്കില്‍ കൂടെ നടക്കുു. ഈ യാത്ര നമ്മള്‍ തോളോട് തോള്‍ ചേര്‍് നടത്തു ഒരു യാത്രയാണ്. സിനഡാല്മക സഭയ്ക്കായി കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിതത്വം എ ആപ്ത വാക്യത്തിലൂടെയാണ് ദൈവജനത്തിന്റെ യാത്രയ്ക്ക് സമാനമായി ഈ സിനഡ് യാത്ര വിഭാവനം ചെയ്തി’ുള്ളത്. തീര്‍ച്ചയായും സഭയുടെ നവീകരണത്തിന് പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ അഭിഷേകത്താലും ഇടപെടലിനാലും സഭയിലെ എല്ലാ മക്കളും: അത് സഭയുടെ ശുശ്രൂഷ തലങ്ങളില്‍, അധികാരസ്ഥാനങ്ങളില്‍ സഭയില്‍ നയിക്കുവരും അതോടൊപ്പം ത െസഭയിലെ എല്ലാ അംഗങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച് നടത്തു ഒരു യാത്ര.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 ന് ആഗോള തലത്തില്‍ പരിശുദ്ധ പിതാവ് സിനഡിന് തുടക്കം കുറിച്ചതിനുശേഷം നമ്മുടെ അതിരൂപതയില്‍ ഒക്ടോബര്‍ പതിനേഴാം തീയതി ഔദ്യോഗികമായി നമ്മള്‍ സിനഡ് മുാെരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. നമ്മുടെ അതിരൂപതയിലെ സിനഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിന് ബഹുമാനപ്പെ’ ജോബ് വാഴക്കൂ’ത്തില്‍ അച്ചനേയും ബഹുമാനപ്പെ’ സി. ഷൈന്‍ ബ്രിഡ്ജിത്ത് CSST യേയും സിനഡ് കോഡിനേറ്റര്‍സ് ആയി ഞാന്‍ നിയമിക്കുകയുണ്ടായി. ജോബ് അച്ചന്റെയും സി. ഷൈന്‍ ബ്രിഡ്ജിത്തിന്റെയും നേതൃത്വത്തില്‍ നമ്മളൊരു സിനഡ് കോര്‍ ഗ്രൂപ്പ് രൂപീകരിക്കുകയും വിവിധതലങ്ങളില്‍ നാം നടത്തേണ്ടത് ആയിട്ടുള്ള മുാെരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടി ആലോചിക്കുതിനുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ഈ കോവിഡിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ ഒരുമിച്ച് കൂടലുകളും യോഗങ്ങളുമൊക്കെ ചില സമയങ്ങളില്‍ നമ്മുക്ക് അല്‍പ്പം ബുദ്ധിമുട്ടായിരുു. എല്ലാ പരിമിതികളും അതിജീവിച്ചുകൊണ്ട് സാധ്യമായരീതിയില്‍ നമ്മള്‍ വിവിധങ്ങളായിട്ടുള്ള മീറ്റിംഗുകള്‍ ചേര്‍് നമ്മുടെ അതിരൂപതയിലെ സിനഡ് യാത്ര എപ്രകാരം ആയിരിക്കണം എുള്ള ഏകദേശ രൂപരേഖ തയ്യാറാക്കുകയുണ്ടായി.
നമ്മുടെ അതിരൂപതയിലെ സിനഡ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആഗോള സഭയില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്തി ട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിങ്ങളെ ഞാന്‍ ഇടയ ലേഖനത്തിലൂടെ അറിയിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായി നമ്മുടെ സിനഡ് കോഡിനേറ്റേഴ്‌സിന്റെയും സിനഡ് കോര്‍ ഗ്രൂപ്പിന്റെയും നേതൃത്വത്ത വിവിധ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി നമ്മുടെ ഇടവകകള്‍ കേന്ദ്രീകരിച്ച് കുടുംബ സിനഡുകളും ബിസിസി സിനഡുകളും പിീട് ഇടവകതല സിനഡുകളും നമ്മള്‍ ക്രമീകരിക്കുകയുണ്ടായി. ഇത് കൂടാതെ സന്യസ്തരുടെ സിനഡ്, യുവജനങ്ങളുടെ സിനഡ്, മതധ്യാപകരുടെ സിനഡ്, ശുശ്രൂഷ സമിതികളുടെ സിനഡ്, കു’ികളുടെ സിനഡ്, വിവിധ സംഘടനകളുടെ സിനഡ് എിങ്ങനെ വിവിധ മേഖലകളില്‍ സിനഡ്ക്രമീകരിച്ചുകൊണ്ട് എല്ലാവരെയും കേള്‍ക്കാനും എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കാനും ഉള്ള അവസരങ്ങള്‍ നമ്മള്‍ ഒരുക്കി. അങ്ങനെ എല്ലാ തലങ്ങളിലും സാധ്യമായ രീതിയില്‍ വിവിധങ്ങളായിട്ടുള്ള സിനഡ് നടത്തിക്കൊണ്ട് അതിന്റെ പരിസമാപ്തിയില്‍ നമ്മള്‍ ഇ് അതിരൂപത സിനഡ് നടത്തുകയാണ്.
ഇത് ഒരു സവിശേഷമായ സിനഡ് ആഘോഷമാണ്. നമ്മള്‍ സാധാരണ നടത്തു സിനഡ്കളില്‍ നിും വ്യത്യസ്തമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിക്കുതുപോലെ സഭയിലെ എല്ലാ സ്ഥലങ്ങളില്‍ ഉള്ളവരെയും കേള്‍ക്കാനും അവരുടെ ശബ്ദം ആഗോള തലത്തില്‍ നടത്തപ്പെടു സിനഡില്‍ പ്രതിഫലിപ്പിക്കാനുമാണ് ആഗ്രഹിക്കുത്. അതുകൊണ്ടുത െനമ്മള്‍ കുടുംബങ്ങളിലും ബിസിസി കളിലും ഇടവകകളിലും വിവിധ മേഖലകളിലും നടത്തിയ സിനഡുകളുടെ പശ്ചാത്തലത്തില്‍ ലഭിച്ചിട്ടു ള്ള അഭിപ്രായങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് ഇ് നമ്മള്‍ ഇവിടെ രാവിലെ മുതല്‍ നടത്തിയ അതിരൂപത സിനഡില്‍ ചര്‍ച്ച ചെയ്യുകയും നമ്മുക്ക് കൂട്ടിച്ചേര്‍ക്കാനുള്ളവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു കൊണ്ട് ഇിവിടെ നമ്മുടേതായ വിലയേറിയ നിര്‍ദ്ദേശങ്ങളും കണ്ടെത്തലുകളും നമ്മുടെ ശബ്ദമായി അവതരിപ്പിക്കുകയുണ്ടായി. ഇവിടെ അവതരിപ്പിക്കപ്പെ’ എല്ലാ പ്രമേയങ്ങളും നമ്മള്‍ ക്രോഡീകരിച്ച് അതിരൂപതയുടെ ശബ്ദമായി നമ്മള്‍ അയച്ചുകൊടുക്കുതാണ്.
ഇ് അതിരൂപതാ മക്കളുടെ പ്രതിനിധികളായി നിങ്ങളോരോരുത്തരും ഇവിടെ വിരിക്കുു. ഈ ഒരു ദിവസം മാറ്റിവച്ച് ഈ സിനഡില്‍ പങ്കെടുത്ത നിങ്ങളെ എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയാണ്. നമ്മുടെ അതിരൂപതയില്‍ സിനഡിന്റെ മുാെരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബഹുമാനപ്പെ’ ജോബ് വാഴക്കൂ’ത്തില്‍ അച്ചനേയും സി. ഷൈന്‍ ബ്രിഡ്ജിത്ത് CSST യേയും ഞാന്‍ അഭിനന്ദിക്കുു. ഇ് നമ്മുടെ സിനഡ് ആഘോഷത്തിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രത്യേകമായി വിഷയാവതരണം നടത്തിയ ബഹുമാനപ്പെ’ സ്റ്റാന്‍ലി മാതിരപ്പിള്ളി അച്ചനെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുു.
അതോടൊപ്പം ഈ സിനഡ് നടത്തുതിന് സഹായിച്ചി’ുള്ള, അതിന്റെ ക്രമീകരണങ്ങള്‍ക്ക് കൂടെ നിി’ുള്ള സിനഡ് കോര്‍ ഗ്രൂപ്പ് അംഗങ്ങളുണ്ട്, സിനഡ് ടിം അഗങ്ങളുണ്ട്, അതുപോലെ ത െഇടവക തലത്തിലും ബിസിസി തലത്തിലും അതിരുപത തലത്തിലുമൊക്കെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ നിരവധി പേരുണ്ട്, പ്രിയപ്പെ’ അച്ചന്മാരും സിസ്റ്റേഴ്‌സും അല്മായ സഹോദരങ്ങള്‍ എല്ലാവരും ഉണ്ട്, നിങ്ങള്‍ എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുു. നമ്മുടെ ഈ സിനഡ് ആഘോഷം തീര്‍ച്ചയായും നമ്മള്‍ എല്ലാവരും ഓണ്, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെ’് ഒരുമിച്ച് യാത്ര ചെയ്യുവരാണ്, നമ്മള്‍ നമ്മുടെ ഓരോരുത്തരുടെയും വിളിക്ക് അനുസരിച്ചുള്ള ശുശ്രൂഷകള്‍ നിര്‍വഹിച്ചുകൊണ്ട് നമ്മുടെ ജീവിത അന്തസുകള്‍ അനുസരിച്ചുള്ള ഉത്തരവാദിത്വം നിറവേറ്റി കൊണ്ട് ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ പങ്കാളികളായി നമ്മള്‍ മുറേുവരാണ് എ് നമ്മെ ഓര്‍മ്മപ്പെടുത്തുു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിഭാവനം ചെയ്യുപോലെ സഭ ദൈവജനം ആണ്. ഈ ദൈവജനമായ നമ്മളോരോരുത്തരും നമ്മുടേതായ രീതിയില്‍ സഭയില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി മുറേുവരാണ്. ഈ സിനഡും ലക്ഷ്യം വെക്കുതും അത് തയൊണ്.
ഈ സിനഡിന്റെ ലോഗോയില്‍ ജീവന്റെയും പ്രത്യാശയുടെയും അടയാളമായ ക്രിസ്തുവിന്റെ കുരിശിനെ ജീവവൃക്ഷത്തെ പ്രതീകവല്‍ക്കരിച്ചിക്കു ഒരു വൃക്ഷമുണ്ട്. സൂര്യ ശോഭയോടെ ദിവ്യകാരുണ്യത്തെ സംവഹിക്കു വൃക്ഷം. നമ്മുടെ ഈ സിനഡാത്മക കൂ’ായ്മയുടെ യാത്രയില്‍ തീര്‍ച്ചയായും നമുക്ക് പിന്‍ബലം ആകുത് ക്രിസ്തുവാണ്, അവിടുത്തെ കുരിശാണ്, അനുദിനം നമ്മെ ശക്തിപ്പെടുത്തു ദിവ്യകാരുണ്യം ആണ്. നമ്മുടെ ജീവിതത്തില്‍ സിനഡ് എ പദം സൂചിപ്പിക്കുതു പോലെ ത െചലനാത്മകമായ ദൈവജനം ഒരുമിച്ച് നടക്കു ഒരു അനുഭവം എും ഉണ്ടാകണം. ജീവവൃക്ഷം നിശ്വസിക്കു പൊതു ശക്തിയാല്‍ ഐക്യപ്പെടുത്തപ്പെ’് നമ്മുടെ യാത്ര നമ്മള്‍ ആരംഭിക്കുു, നമ്മുടെ യാത്ര നമ്മള്‍ തുടരുു. എും ഈ ഒരു ചലനാത്മകത നമ്മുടെ ജീവിതത്തില്‍ സജീവമായി നിലനിര്‍ത്താന്‍ നമ്മുക്ക്കഴിയണം. ഈ സിനഡാഘോഷം അതിന് നമ്മെ സഹായിക്ക’െ എ് പ്രത്യേകം ഞാന്‍ ആശംസിക്കുകയാണ്. വളരെ സന്തോഷത്തോടുകൂടി ഈ സിനഡ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുു.
ഈ അവസരത്തില്‍ മറ്റൊരു കാര്യം കൂടി ഞാന്‍ അറിയിക്കട്ടെ.
KCBC ആഹ്വാനം ചെയ്തിട്ടുള്ള കേരളസഭ നവീകരണ പ്രവര്‍ത്തനങ്ങളുടെ അതിരൂപതതല ഉത്ഘാടനവും ഞാന്‍ ഇ് നിര്‍വഹിക്കുകയാണ്. KCBC നല്‍കു മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നമ്മുടെ അതിരൂപതയിലും നമുക്ക് സഭാ നവീകരണ പ്രവര്‍ത്തനങ്ങളില്‍ അപങ്കാളികളാവാം. കൂടാതെ, സാമൂഹികവും സാമുദായികവുമായ പ്രതിസന്ധികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കു ഇത്തെ സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ ആയിരിക്കുതിനും വിവേകപൂര്‍വ്വം പ്രതികരിക്കുതിനും ഇടപെടലുകള്‍ നടത്തുതിനും രുപതാതല ജാഗ്രതാസമിതികള്‍ രൂപീകരിക്കാനുള്ള കെസിബിസി ആഹ്വാനമനുസരിച്ച് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്റെ കീഴില്‍ നമ്മുടെ അതിരൂപതയിലും ഒരു ജാഗ്രത കമ്മിറ്റി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സിന്റെ കിഴില്‍ നമ്മുടെ അതിരൂപതാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള ഈ ജാഗ്രതാ കമ്മിറ്റിയുടെ ഔദ്യോഗികമായ പ്രവര്‍ത്തനോദ്ഘാടനവും ഞാന്‍ ഈ അവസരത്തില്‍ നിര്‍വഹിക്കുകയാണ്. ബഹുമാനപ്പെ’ ജോസഫ് ഷെറിന്‍ ചെമ്മായാത്തച്ചന്‍ സെക്ര’റിയായും സിസ്റ്റര്‍ ചൈതന്യ ഇടടഠ, ശ്രീ. ജൂഡ് സി. വര്‍ഗീസ്, ശ്രീമതി മീന റോബര്‍’്, ശ്രീ. ഫാബിന്‍ ജോസ് എിവര്‍ അംഗങ്ങളായും രൂപീകരിച്ചിട്ടുള്ള രൂപതാതല ജാഗ്രതാ കമ്മിറ്റിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ ആശംസകളും ഞാന്‍ നേരുു.
പരിശുദ്ധാത്മാവിന്റെ ചൈതന്യത്തില്‍ നിറഞ്ഞ് എും സജീവമായി നമ്മുടെ യാത്ര നമുക്ക് തുടരാം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.