ഇന്ത്യൻ അപ്പോസ്തോലിക്ക് നൂൺഷിയോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേല്ലി വരാപ്പുഴ അതിരൂപത സന്ദർശിച്ചു

കേരളത്തിലെ കത്തോലിക്കാ വിശ്വാസത്തിൻറെ ഈറ്റില്ലവും രൂപതകളുടെ മാതാവുമായ വരാപ്പുഴ അതിരൂപതയിൽ നടത്തിയ സന്ദർശനം ഏറെ ആഹ്ലാദകരമായ അനുഭവമെന്ന് ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്തോലിക്ക് നൂൺഷിയോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി അഭിപ്രായപ്പെട്ടു. സന്ദർശനത്തോടനുബന്ധിച്ച് മെയ് 28 ശനിയാഴ്ച്ച വൈകിട്ട് 4 ന് വല്ലാർപാടം ദേശീയ മരിയൻ തീർഥാടനകേന്ദ്രത്തിലും മെയ് 30 ഞായറാഴച്ച രാവിലെ 9 ന് എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിലും ദിവ്യബലി അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിൽ അതിരൂപതയിലെ ചരിത്ര സ്‌മൃതികളാലും മറ്റ് സവിശേഷതകളാലും പ്രാധാന്യമർഹിക്കുന്ന വെണ്ടുരുത്തി സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ ദൈവാലയം, ചാത്തിയാത്ത് മൗണ്ട് കാർമൽ ദൈവാലയം, എറണാകുളം ഇൻഫന്റ് ജീസസ് ചർച്ച്, കൂനമ്മാവിലെ വിശുദ്ധ ചാവറ കുരിയാക്കോസ് തീർഥാടനകേന്ദ്രമായ സെന്റ് ഫിലോമിനാസ് ദേവാലയം, വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ് ബസിലിക്ക, ദൈവദാസി മദർ ഏലീശ്വയുടെ വരാപ്പുഴ സെന്റ് ജോസഫ്സ് കോൺവെന്റിലെ സ്‌മൃതിമന്ദിരം എന്നിവിടങ്ങൾ പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധിയുടെ സന്ദർശിച്ചു. ഇതോടെപ്പം മെയ് 29 ഞായറാഴ്ച്ച വൈകിട്ട് 3.15 ന് പാപ്പാളി ഹാളിൽ അതിരൂപത മതബോധന കമ്മീഷൻ അധ്യാപകർക്കായി നടത്തിയ ‘”ഡിഡാക്കെ” യിലും പങ്കെടുത്തു. ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറെല്ലി മീറ്റിംങ്ങിൽ വച്ച് അഭിപ്രായപ്പെട്ടു. തുടർന്ന് CCR (കാത്തോലിക്ക് റിന്യൂവൽ മൂവ്മെൻറ് ഇൻ ഇന്ത്യയുടെ തൃശ്ശൂരിൽ വച്ചു നടന്ന ഗോൾഡൻ ജൂബിലി ആഘോഷത്തിലും പങ്കെടുത്തു. മെയ് 30 തിങ്കളാഴ്ച്ച രാവിലെ 9.15 ന് രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് ശേഷം വത്തിക്കാൻ പ്രധിനിധി ഡൽഹിയിലേക്ക് തിരിച്ചു.