ധ്യാനത്തിനായൊരുങ്ങി തോട്ടുവ നവജീവൻ ആനിമേഷൻ സെന്റർ

വരാപ്പുഴ അതിരൂപതയിൽ ആത്മീയ ഉണർവിനും ആത്മാവിൻറെ അഭിഷേകത്തിനുമായി ഒരിടം തുറക്കപ്പെടുകയാണ്. സങ്ക 71:20 “അവിടുന്ന് നിനക്ക് നവജീവൻ “. പ്രകൃതിരമണീയമായ പെരിയാറിന്റെ തീരത്ത് തോട്ടുവായിലുള്ള നവീകരിച്ച നവജീവൻ ആനിമേഷൻ സെൻറർ സങ്കീർത്തകൻ പാടും പോലെ എല്ലാവർക്കും നവജീവൻ നൽകാനുള്ള ഒരിടമായി ഒരുങ്ങുകയാണ്.അഭിവന്ദ്യ ഡാനിയൽ അച്ചാരുപറമ്പിൽ പിതാവിൻറെ കാലത്ത് നിർമ്മിച്ച ഈ ആലയത്തെ 17 വർഷങ്ങൾക്ക് ശേഷംഅഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആത്മീയമായ നവചൈതന്യത്തിനായും ധ്യാനത്തിനായും നവജീവൻ ആനിമേഷൻ സെന്ററിനെ നവീകരിച്ചു.. “നവജീവൻ ആനിമേഷൻ സെന്ററിൻ്റെ” ആശിർവാദകർമ്മം അഭിവന്ദ്യ പിതാവിൻറെ അനുഗ്രഹത്തോടെ 2022 മെയ് മാസം 1-ാം തിയതി അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺ. മാത്യു കല്ലിങ്കൽ നിർവഹിച്ചു. വൈദികർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ കുടുംബങ്ങൾ,യുവജനങ്ങൾ, മതബോധന അധ്യാപകർ ഭക്തസംഘടനകൾ എന്നിവർക്കായി താമസിച്ചുള്ള ധ്യാനവും (20 പേർക്ക്) ഏകദിന ധ്യാനവും( 30 പേർക്ക്) മറ്റു ആത്മീയ ഒത്തുചേരലുകളും ഈ വരുന്ന മെയ് മാസം 15 തീയതി മുതൽ ആരംഭിക്കുo.നവജീവൻ ആനിമേഷൻ സെൻ്ററിൻ്റെ ഡയറക്ടർ ബഹു.വിബിൻ ചൂതംപറമ്പിലച്ചനും ടീമുമായിരിക്കും ധ്യാനങ്ങൾക്ക് നേതൃത്വം നൽകുന്നത്.പരിശുദ്ധാത്മാവിന്റെ നിറവും വചനാഭിഷേകവും നവജീവൻ ആനിമേഷൻ സെന്ററിൽ ഉണ്ടാകാൻ നമുക്ക് ആത്മാർഥമായി പ്രാർഥിക്കുകയും ആത്മീയ ഉണർവിനായി ഈ ധ്യാനമന്ദിരത്തിലേക്ക് നമുക്ക് കടന്നുവരികയും ചെയ്യാം.സങ്കീർത്തനങ്ങളുടെ പുസ്തകം 71 അധ്യായം 20 തിരുവചനം ഒരിക്കൽക്കൂടി മനസ്സിൽ സൂക്ഷിക്കാം” അവിടുന്ന് നിനക്ക് നവജീവൻ നൽകും”