ഈസ്റ്റര്‍ സന്ദേശം 2022


ദൈവപുത്രനായ യേശുവിന്റെ മരണത്തെ ജയിച്ച ഉത്ഥാനം പാപത്തിനുമേല്‍ നേടിയ വലിയ വിജയമാണ്. മനുഷ്യരാരും തങ്ങളുടെ പാപത്തെ പ്രതി നശിക്കാതിരിക്കാന്‍ യേശു മോചനദ്രവ്യമായി തന്നെ തന്നെ സമര്‍പ്പിച്ചു. ദൈവം സ്വപുത്രനിലൂടെ നമ്മുടെ പാപത്തെ കഴുകി കളഞ്ഞു. ദൈവം നേടിയ വിജയമാണ് യഥാര്‍ത്ഥ വിജയം. മനുഷ്യന്റെ വിജയത്തിന് സ്വാര്‍ത്ഥതയുടെ നിറമാണ് യേശു നേടിയ വിജയത്തിനാവട്ടെ സ്വയം ശൂന്യവല്‍ക്കരണത്തിന്റെ മഹത്ത്വമുണ്ട്.
ഇന്ന് ലോകരാജ്യങ്ങളും മനുഷ്യ ഹൃദയങ്ങളും കടന്നു പോകുത് മത്സരത്തിലൂടെയാണ്. ലോകരാജ്യങ്ങള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുതിനും മേല്‍കോയ്മയ്ക്കുമായി യുദ്ധങ്ങള്‍ നടത്തി നിസ്സഹായരായ മനുഷ്യരെ മരണത്തിലേക്ക് തള്ളി വിടുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കടമ മറന്ന് സ്വാര്‍ത്ഥ ലാഭത്തിനായി പ്രവര്‍ത്തിക്കുന്നു, കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളിലും താന്‍പോരിമയ്ക്കായും സ്വന്ത ഇഷ്ടങ്ങള്‍ നേടിയെടുക്കനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതല്ല ഈസ്റ്റര്‍ നല്‍കു സന്ദേശം. സ്വയം സമര്‍പ്പണത്തിലൂടെ മറ്റുള്ളവര്‍ക്കായി എരിഞ്ഞ് ഇല്ലാതായി സമാധാനത്തിന്റെ പ്രകാശം പരത്താനുള്ള ആഹ്വാനമാണ് ഈസ്റ്റര്‍ നല്‍കുത്.
ഒരു വലിയ പ്രയാസത്തിന്റെ കടല്‍ നീന്തി കടന്നു ക്ഷീണിച്ച് വിരിക്കുകയാണ് നാമെല്ലാവരും. കഴിഞ്ഞ നാളുകള്‍ നമുക്ക് ഒരിക്കലും മറക്കാനാവാത്ത ദുഃഖവും വേദനയും ആണ് സമ്മാനിച്ചത്. വിനാശത്തിന് കാരണമായ നിത്യ മരണം നമ്മില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടെങ്കിലും, ലോകത്തിന്റെ തിന്മകളില്‍ മനുഷ്യന്‍ ഇന്നും വ്യാപരിക്കുന്നു. മഹാമാരിയുടെ കാലത്ത് നമുക്ക് സുപരിചിതമായ തീര്‍ന്ന ഒരു വാക്കാണ് ‘ക്വാറന്റീന്‍’. അത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി നാം പാലിക്കേണ്ടതാണ്. എന്നാല്‍ നമ്മള്‍ ആരും സ്ഥിരമായി ക്വാറന്റീനില്‍ ആയിപ്പോകുന്നില്ല, ഒറ്റപ്പെട്ടു പോകുില്ല എന്ന് നാം ഉറപ്പുവരുത്തണം. അത് കുടുംബത്തിലായാലും സമൂഹത്തിലായാലും. പരസ്പരം ഹൃദയങ്ങള്‍ ചേര്‍ത്ത് വയ്ക്കാനും കഴിയണം. എല്ലാവരെയും ഒരുമിപ്പിക്കാനാണ് യേശു മരണം വരിച്ചതും ഉത്ഥാനം ചെയ്തതും. ഉത്ഥാനത്തിന്റെ അന്തഃസത്ത ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍ ലോകത്ത് സമാധാനത്തിനും യുദ്ധത്തിനും സ്ഥാനമുണ്ടാകില്ല.
വെളിപാട് ഗ്രന്ഥത്തില്‍ വായിക്കുതുപോലെ, വെള്ളയങ്കി അണിഞ്ഞ സിംഹാസനത്തിന് മുന്‍പില്‍ നില്‍ക്കു ഒരുകൂട്ടം ജനം. അവര്‍ വലിയ ഞെരുക്കത്തില്‍ നിന്ന് വന്നവര്‍ കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍. പ്രിയരേ ഇവരെപ്പോലെ നമുക്ക് ക്രിസ്തുവിന്റെ ഉത്ഥാനമാകു ജയത്തില്‍ പങ്കുചേരാം. അവിടുത്തെ മുറിവിനാല്‍ നാമെല്ലാവരും സൗഖ്യം നേടിയ പോലെ ഉയര്‍പ്പില്‍ പങ്കാളികളായി ഉത്ഥാന വിജയം നമുക്ക് ആസ്വദിക്കാം.
ക്രിസ്തുവിന്റെ ഉത്ഥാനം നമുക്ക് പ്രത്യാശയും സ്വര്‍ഗ്ഗ സൗഭാഗ്യവും നല്‍കുതായിരുന്നു.
ക്രിസ്തുവിന്റെ ഉത്ഥാനം തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയമായിരുന്നു.