പുസ്തകം പ്രകാശനം ചെയ്തു

ക്യാൻസർ പിടിമുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്ന എന്ന് യുവതിയുടെ ജീവിതം ദൈവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. വരാപ്പുഴ അതിരൂപതയുടെ മകളായ അവളുടെ ജീവിതം മുഴുവൻ ഒപ്പിയെടുത്തിട്ടുള്ള മനോഹരമായ പുസ്തകമാണ് ‘ഈശോ കൊച്ച് – ഈശോയുടെ സ്വന്തം അജ്ന’.
ഈ പുസ്തകത്തിന്റെ പ്രസാദകർ വരാപ്പുഴ അതിരൂപതയുടെ മീഡിയ കമ്മീഷൻ വിഭാഗമായ കേരള വാണി പബ്ലിക്കേഷൻസാണ്. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത മോസ്റ്റ് റവ ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ പിതാവാണ് ഇതിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. ഈ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത് അജ്നയുടെ മാതാപിതാക്കളാണ്. അജനയോട് ഏറ്റവും അടുത്ത ഇടപെട്ടിട്ടുള്ള നൂറിലധികം ആളുകളുടെ സാക്ഷ്യങ്ങൾ ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. കൂടാതെ അജ്നയുടെ അമ്മ തന്നെയാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്.

ഈ പുസ്തകത്തിന്റെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുക മുഴുവൻ അജ്നയെ പോലെ കാൻസർ ബാധിച്ച രോഗികൾക്ക് ചികിത്സാ സഹായമായി നൽകുന്നതുമാണ്.