ആഗോള സിനഡിന്റെ ഭാഗമായി അതിരൂപതതല മീററിംഗ് നടത്തി

2023 ഒക്ടോബറിൽ റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ 16മത് സിനഡിന് ഒരുക്കമായി വരാപ്പുഴ അതിരൂപത സിനഡൽ ടീമിന്റെ മീറ്റിംഗ് 2022 ജനുവരി 5ആം തീയതി ആർച്ച്ബിഷപ്‌സ് ഹൗസില്‍ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു .മോൺ . മാത്യു കല്ലിങ്കൽ സ്വാഗതം ആശംസിച്ച മീറ്റിംഗിൽ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി .

തുടർന്ന് സിനഡാത്മക സഭയെയും സിനഡിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് Rev . Fr . സ്റ്റാൻലി മാതിരപ്പള്ളി ക്ലാസ് എടുക്കുകയും അതിനനുബന്ധമായി സിനഡ് ഇടവക , ഫെറോന തലത്തിൽ എങ്ങനെ നടത്തപ്പെടണമെന്നതിനെക്കുറിച്ചു വിവിധ ഫെറോന, അതിരൂപത കമ്മിഷൻ , സന്യാസ സഭകൾ എന്നീ തലങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടത്തി .
Rev. മോൺ . മാത്യു ഇലഞ്ഞിമിറ്റം നന്ദിയറിയിച്ചു . അതിരൂപത ചാന്‍സെലെർ Rev . Fr . എബിജിൻ അറക്കൽ , വിവിധ സന്യാസ സഭകളിൽ നിന്നുള്ള പ്രൊവിൻഷ്യൽമാർ, പ്രതിനിധികൾ , വിവിധ കമ്മിഷൻ , മിനിസ്ട്രി പ്രതിനിധികൾ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു . അതിരൂപത സിനഡ് കോർഡിനേറ്റർമാരായ Rev . Fr . ജോബ്‌ വാഴക്കൂട്ടത്തിൽ , Sr. ഷൈൻ ബ്രിജിറ്റ് CSST എന്നിവർ നേതൃത്വം നൽകി .