വരാപ്പുഴ അതിരൂപതയ്ക്ക് 7 നവവൈദീകർ

വരാപ്പുഴ അതിരൂപതയിലെ ഏഴ് ഡീക്കന്മാക്ക് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ്‌ വൈദിക പട്ടം നൽകി. 2021 ഡിസംബർ 30 ന് വൈകിട്ട് 4 മണിക്ക് അതിരൂപതയുടെ ഭദ്രാസന ദൈവാലയത്തിൽ വച്ച് നടത്തിയ ദിവ്യബലിമദ്ധ്യേ ഡീക്കന്‍ എബിന്‍ വിവേര തെക്കേകണിശ്ശേരി, ഡീക്കന്‍ നിജിന്‍ ജോസഫ് കാട്ടിപറമ്പില്‍, ഡീക്കന്‍ മാര്‍ട്ടിന്‍ ഗാരിസ്സ പായ്‌വ, ഡീക്കന്‍ റോഷന്‍ റാഫേല്‍ നെയ്‌ശ്ശേരി, ഡീക്കന്‍ ആല്‍ബര്‍ട്ട് ജോര്‍ജ്ജ് കാട്ടുകണ്ടത്തില്‍, ഡീക്കന്‍ വില്യം ചാള്‍സ് തൈക്കൂട്ടത്തില്‍, ഡീക്കന്‍ ആന്റണി പാസ്‌കല്‍ തെരുവിപറമ്പില്‍ എന്നിവർ വൈദിക പട്ടം സ്വികരിച്ചു. നൂറോളം വൈദികരും സന്യസ്തരും വിശ്വാസികളും തിരുക്കർമ്മത്തിൽ പങ്കെടുത്തു.