യൗസേപിതാ വർഷത്തിനു സമാപനം

ആഗോള കത്തോലിക്കാ സഭ യൗസേപിതാ വർഷം ആയി ആചരിച്ചതിന്റെ പരിസമാപ്തിയിൽ ആയിരിക്കുമ്പോൾ, വരാപ്പുഴ അതിരൂപതയിലും വിവിധ കർമ പരിപാടികളോടെ ഒരു വർഷം നീണ്ടു നിന്ന ഔസേപിത വർഷത്തിന് സമാപനമായി.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ ഡോ.ജോസഫ് കളത്തിപറമ്പിൽ സമാപന ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഒബ്ലേറ്റസ് ഓഫ് സെന്റ് ജോസഫ് സഭ അംഗം ഫാ. ജോയ്സൺ വചനപ്രഘോഷണം നടത്തി. വൈദികരും സന്യസ്തരും ( വിശ്വാസികളും | ഉൾപ്പെടെ ഉള്ളവരുടെ സാന്നിധ്യത്തിലായിരുന്നു തിരുക്കർമങ്ങൾ നടന്നത്. ഔസേപിതാ വർഷാചാരണ കമ്മിറ്റി കൺവീനർ ഫാ. ആന്റണി അറക്കലും കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. യൗസേപിതാവിനോടുള്ള വണക്കം അടങ്ങിയ പ്രാർത്ഥന പുസ്തകം മെത്രാപോലീത്ത പ്രകാശനം ചെയ്തു. ആൽബർറ്റൈൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സൈമൺ ആദ്യ കോപ്പി ഏറ്റു വാങ്ങി.