ലത്തീൻ കത്തോലിക്കാ ദിനാചരണം

കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) ആഭിമുഖ്യത്തിൽ ലത്തീൻ ദിനം ആചരിച്ചു. എറണാകുളം സെയ്ൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ചടങ്ങിൽവരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽപതാക ഉയർത്തി. കേരളത്തിലെ ലത്തീൻ ഇടവകകളിലും സ്ഥാപനങ്ങളിലും കെ.ആർ.എൽ.സി.സി.യുടെ പതാക ഉയർത്തി. ഞായറാഴ്ച വൈകീട്ട് നാലിന് നടത്തുന്ന സമ്മേളനത്തിൻറ ഉദ്ഘാടനം കേരള ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി കെ.ആർ.എൽ.സി.സി. ആരംഭിക്കുന്ന പഠനക്കളരി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും. കെ.ആർ.എൽ.സി.സി. അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ്കരിയിൽ ആമുഖസന്ദേശം നൽകും.