പെരുമ്പിള്ളി ക്രിസ്തു ജയന്തി ആശുപത്രിക്ക് ദേശീയ അംഗീകാരം – NABH സർട്ടിഫിക്കേഷൻ

രാജ്യത്ത് ഗുണനിലവാരം പുലർത്തുന്ന മികച്ച ആശുപത്രികൾക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന NABH എൻ ട്രിലെവൽ സർട്ടിഫിക്കേഷന് പെരുമ്പിള്ളി ക്രിസ്തു ജയന്തി ആശുപത്രി അർഹയായി. പ്രസ്തുത പ്രകാശന കർമ്മം ബഹു. വ്യവസായ മന്ത്രി ശ്രീ രാജീവ് നിർവഹിച്ചു ആശുപത്രിക്കു വേണ്ടി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലും, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ് സെക്വീരയും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ലൂർദ് സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ. ഷൈജു തോപ്പിലും, MLA ഉണ്ണികൃഷ്ണനും, മെഡിക്കൽ കോർഡിനേറ്റർ ഡോ. ജോസ് ഗുഡ്വിലും, സിസ്റ്റർ റൂഫീനയും ആശംസകൾ അർപ്പിച്ചു.