വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് അവബോധം വളര്‍ത്താന്‍ ഇന്‍ഷുറന്‍സ് സ്‌കീം ആരംഭിച്ചു
വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉത്ഘാടനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് അസിസ്റ്റന്റ് മാനേജര്‍ ശ്രീ. അബ്രഹാം ജോസഫ് ചെക്ക് ഏറ്റുവാങ്ങി. ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, മതബോധന കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി കരിപ്പാട്ട്, ഫാ. ഫോസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ശ്രീ. ജൂഡ് സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.