മൈത്രി നിധി ലിമിറ്റഡ് ഉത്ഘാടനം ചെയ്തു

ഇ.എസ്.എസ്.എസ് മൈത്രി നിധി ലിമിറ്റഡ് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉത്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ സാധാരണക്കാരായ സ്ത്രീകളെ അവരുടെ ലഘു സമ്പാദ്യ ശീലം വളര്‍ത്താന്‍ സഹായിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ചടങ്ങില്‍ മോണ്‍സിഞ്ഞൂര്‍ മാത്യു കല്ലിങ്കല്‍, മോണ്‍സിഞ്ഞൂര്‍ മാത്യു ഇലഞ്ഞിമറ്റം, മോണ്‍. ജോസഫ് പടിയാരം പറമ്പില്‍, ഫാ. മാര്‍ട്ടിന്‍ അഴീക്കകത്ത്, ഫാ. ഫോസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.