ഇ.എസ്.എസ്.എസ് ‘വിന്നേഴ്‌സ് മീറ്റ് 2021” ശ്രി.ഹൈബി ഈഡന്‍ MP ഉല്‍ഘാടനം ചെയ്തു

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇ.എസ്.എസ്.എസി ന്റെ സ്വയം സഹായ സംഘങ്ങള്‍, മറ്റു സമിതികള്‍ എന്നിവയില്‍ നിന്നും നിന്നും തിരഞ്ഞെടുക്കപ്പെട്ട 23 ജനപ്രതിനിധികളെ ആദരിച്ചു. ഇ.എസ്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ അനുമോദന സമ്മേളനം ശ്രി.ഹൈബി ഈഡന്‍ ങജ ഉല്‍ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ സ്വീകാര്യത നേടുവാന്‍ നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക എന്നതിനപ്പുറം സാമൂഹ്യപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതും ജനങ്ങളുടെ സുഖങ്ങളിലും, ദുഖങ്ങളിലും പങ്കുചേരുന്നതും ഒരു ജനപ്രതിനിധിയുടെ കടമയാണെന്ന് അദ്‌ദേഹം ഓര്‍മ്മപ്പെടുത്തി.

ഇ.എസ്.എസ്.എസ്. പ്രസിഡന്റ് ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.എസ്.എസ്.എസ്. സെക്രട്ടറി ശ്രി.ഡൊമിനിക്.സി.ല്‍, വരാപ്പുഴ അതിരൂപത കെ.എല്‍.എം.പ്രസിഡന്റ് ശ്രി.ബിജു പുത്തന്‍പുരക്കല്‍, വില്ലേജ് ഓര്‍ഗനൈസര്‍ ലൂസി ജേക്കബ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ശ്രി.ഹൈബി ഈഡന്‍ ങജ ജനപ്രതിനിധികള്‍ക്ക് മെമന്റോയും, പൊന്നാടയും നല്‍കി. ജനപ്രതിനിധികളായ ജില്ല പഞ്ചായത്ത് മെമ്പര്‍ അഡ്വ.യേശുദാസ് പറപ്പിള്ളി, കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.മിനിമോള്‍.വി.കെ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കോഡിനേറ്റര്‍ വിപിന്‍ ജോ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു.