വരാപ്പുഴ അതിരൂപതക്ക് നാല് നവ വൈദികര്‍

വരാപ്പുഴ അതിരൂപതക്ക് ഈ വര്‍ഷം നാല് നവ വൈദികര്‍ . ഡീക്കന്‍ ജോര്‍ജ്ജ് പുന്നക്കാട്ടുശ്ശേരി, ഡീക്കന്‍ നിബിന്‍ കുര്യാക്കോസ് പാപ്പാളിപ്പറമ്പില്‍,ഡീക്കന്‍ ലിഥിന്‍ ജോസ് നെടുംപറമ്പില്‍, ഡീക്കന്‍ പാക്‌സന്‍ ഫ്രാന്‍സിസ് പള്ളിപ്പറമ്പില്‍ എന്നിവരാണ് 2019 ഏപ്രില്‍ 25  വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ കൈവപ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ചത്. നിരവധി വൈദികരും സന്യസ്തരും അല്മായരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. നവ വൈദികര്‍ക്ക് ആശംസകള്‍.