സ്വയം തൊഴില്‍ സംരംഭകര്‍ക്കായി 60 ലക്ഷം രൂപയുടെ കാര്‍ഡ് വിതരണവും Pollution Free Poultry Farming- ന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും,കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവും സംയുക്തമായി പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആലങ്ങാട്,വരാപ്പുഴ ചേരാനല്ലൂര്‍, കടമക്കുടി,മുളവുകാട്,എളങ്കുന്നപ്പുഴ,ഞാറയ്ക്കല്‍ എന്നി ഗ്രാമ പഞ്ചായത്തു കളിലായി പ്രളയ ദുരിതത്തിലകപ്പെട്ട വിധവകള്‍ക്കുള്ള സ്വയം തൊഴില്‍ സംരംഭത്തിന്റെ ഭാഗമായി 18 വിധവകള്‍ക്കായി 2 ലക്ഷം രൂപയുടെ  Pollution Free Poultry Farming- ന്റെ ഉദ്ഘാടനം ഇ.എസ്.എസ്.എസ്. ഡയറക്റ്റര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ നിര്‍വഹിച്ചു.

എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കാരിത്താസ്‌ ഇന്ത്യയും സംയുക്തമായി നടപ്പിലാക്കുന്ന പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വരാപ്പുഴ, ഏലൂര്‍, കടമക്കുടി,ചേരാനല്ലൂര്‍,ആലങ്ങാട് എന്നി ഗ്രാമപഞ്ചായത്തുകളിലായി വീട് പുനരുദ്ധാരണം,ടോയ്‌ലറ്റ്,മെഴുകുതിരി നിര്‍മ്മാണം, ആട് വളര്‍ത്തല്‍, ബള്‍ബ് നിര്‍മ്മാണം എന്നിവയുടെ ഗുണഭോക്താക്കള്‍ക്കായി 60 ലക്ഷം രൂപയുടെ കാര്‍ഡ് വിതരണം ഇ.എസ്.എസ്.എസ്.ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്തും, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.റാഫേല്‍ കല്ലുവീട്ടിലും ചേര്‍ന്ന് നിര്‍വ്വഹിച്ചു.