സെൻ്റ്. ആൽബർട്ട്സ് കോളേജിലെ സ്മാർട്ട് ക്ലാസ് മുറികളുടെയും ഇ-ലേണിങ്, ഇ-ഗവേണൻസ് പദ്ധതിയുടെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു
സെൻ്റ്. ആൽബർട്ട്സ് കോളേജിലെ സ്മാർട്ട് ക്ലാസ് മുറികളുടെയും ഇ-ലേണിങ്, ഇ-ഗവേണൻസ് പദ്ധതിയുടെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റാണ് 7 ലക്ഷത്തോളം രൂപ ചെലവായ 10 സ്മാർട്ട് ക്ലാസ് മുറികൾ സ്പോൺസർ ചെയ്തത്. സാമൂഹികസേവന അവാർഡ് വരാപ്പുഴ അതിരൂപതയും സെൻ്റ്. ആൽബർട്സ് കോളേജിനും സമ്മാനിച്ചു. കെ. വി. തോമസ് എം.പി, മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.എൽ.എ, ഫാ. ആൻ്റണി അറയ്ക്കൽ, ഡോ. എം. എൽ. ജോസഫ് എന്നിവർ പ്രസംഗിച്ചു.