കൂടാം കൂടൊരുക്കാന്‍ പദ്ധതി– ചരിയംതുരുത്ത് ഇടവകയില്‍ പണി തീര്‍ത്ത ആദ്യ ഭവനത്തിന്‍റെ ആശിര്‍വ്വാദം ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു

കൂടാം കൂടൊരുക്കാന്‍ പദ്ധതി– ചരിയംതുരുത്ത് ഇടവകയില്‍ പണി തീര്‍ത്ത ആദ്യ ഭവനത്തിന്‍റെ ആശിര്‍വ്വാദം ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ചരിയംതുരുത്ത് ഇടവകയില്‍ വികാരി ഫാ. സജു ആന്റണിയുടെ നേതൃത്വത്തില്‍  16 ഭവനങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നത്. വിവിധങ്ങളായ ഇടവകകളും സന്യാസ സഭകളും സാമൂഹ്യ സംഘടനകളുമാണ് ഭവന നിര്‍മ്മാണത്തിന് സാമ്പത്തികമായി സഹായം നല്കുന്നത്. ഇതില്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ അറക്കല്‍ ഷീന വര്‍ഗ്ഗീസിന്റെ കുടുംബത്തിന് നിര്‍മ്മിച്ച് നല്കിയ ഭവനത്തിന്റെ ആശിവാദകര്‍മ്മമാണ് ആര്‍ച്ച്ബിഷപ്പ് നിര്‍വ്വഹിച്ചത്. ESSS ഡയറക്ടര്‍ ഫാ മാര്‍ട്ടിന്‍ അഴിക്കകത്ത്, ഫൊറോന വികാരി ഫാ. ആന്റണി കൊപ്പാണ്ടുശ്ശേരി, ഫാ.ഡിനു സി.എസ്.എസ്.ആര്‍, ഫാ. ഷിബു സേവ്യര്‍ ഒ.സി.ഡി., ഫാ. ലെനീഷ് മനക്കില്‍ എന്നിവരും വിവിധ ജനപ്രതിനിധികളും ആശീര്‍വ്വാദകര്‍മ്മത്തില്‍ പങ്കെടുത്തു.