മരട് മൂത്തേടം സെന്റ് മേരി മഗ്ദലിൻ ഇടവക നിര്‍മ്മിച്ചു നല്കുന്ന സ്‌നേഹഭവനങ്ങളുടെ ശില ആശീര്‍വ്വദിച്ചു

മരട് മൂത്തേടം ഇടവകയില്‍ ദൈവദാസന്‍ ജോര്‍ജ്ജ് വാകയിലച്ചന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച് നല്കുന്ന മൂന്ന് ഭവനങ്ങളുടെ അടിസ്ഥാനശില ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ വാകയിലച്ചന്റെ ചരമവാര്‍ഷികദിനമായ നവംബര്‍ 4 ന് ആശിര്‍വദിച്ചു. ദിവ്യബലിക്ക് ശേഷമാണ് സ്‌നേഹഭവനങ്ങളുടെ അടിസ്ഥാനശിലകളുടെ ആശിര്‍വ്വാദം നടത്തപ്പെട്ടത്. വികാരി വെരി. റവ. ഫാ. ജോസഫ് ചേലാട്ടിന്റെ നേതൃത്വത്തില്‍ ജോസഫ് സാര്‍ത്തോ ( കല്ലറക്കല്‍ വീട്, സെന്റ്. ഫ്രാന്‍സിസ് ഇടവക, തുരുത്തിപ്പുറം), രത്‌നമ്മ (വള്ളുവള്ളി), മരട് ഇടവകറ്റില്‍ തന്നെയുള്ള ഒരു കുടുംബം എന്നിവര്‍ക്കാണ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്കുന്നത്.