ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രളയബാധിതരെ സഹായിക്കാന്‍ തന്റെ കാര്‍ ലേലം ചെയ്യുന്നു.

പ്രളയബാധിതരോട് പക്ഷം ചേരുന്നതിന് ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ ലേലം ചെയ്യുന്നു. കാര്‍ ലേലം ചെയ്തു കിട്ടുന്ന തുക ദുരിത ബാധിതരുദെ ഭവന നിര്‍മ്മാണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ആര്‍ച്ച്ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാറിലായിരിക്കും അദ്ദേഹം ഇനി യാത്ര ചെയ്യുക.അതിരൂപതയില്‍ ആഘോഷങ്ങളും ജൂബിലികളുമൊക്കെ ചെലവ് ചുരുക്കി നടത്തണമെന്നും ഇതു വഴി മിച്ചം വയ്ക്കുന്ന തുക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.