രക്ഷാപ്രവർത്തനത്തിനിടെ പരിക്കുപറ്റിയ മത്സ്യത്തൊഴിലാളിയെ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സന്ദർശിച്ചു

 
പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അർത്തുങ്കൽ സ്വദേശി സ്റ്റാലിൻ രക്ഷാപ്രവർത്തനത്തിനിടെ പരിക്കുപറ്റി ചികിത്സയിലിരിക്കുന്ന വിവരമറിഞ്ഞ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സ്വകാര്യ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. കൂനമ്മാവ് കൊച്ചാൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് സ്റ്റാലിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റത്. വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച ആർച്ച് ബിഷപ്പ് മാസങ്ങളോളം സ്റ്റാലിന് ജോലി ചെയ്യാനാവില്ല എന്ന് കണ്ടതിനാൽ ധനസഹായവും നൽകി.