ആര്‍ച്ച് ബിഷപ്പ്സ് സ്നേഹഭവന നിര്‍മ്മാണ പൂര്‍ത്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു
നിരാശ്രയര്‍ക്ക് സുരക്ഷിതമായൊരു ഭവനം എന്ന ആഗ്രഹത്തോടെ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് രൂപീകരിച്ച പദ്ധതിയാണ് ‘സ്നേഹഭവനം’ പദ്ധതി. വരാപ്പുഴ അതിരൂപതാ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയോട് ചേര്‍ന്ന് നടപ്പിലാക്കുന്ന ആര്‍ച്ച് ബിഷപ്പ്സ് സ്നേഹഭവനം നിര്‍മ്മാണ പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം ഇ.എസ്.എസ്.എസ് ഓഡിറേറാറിയത്തില്‍ വച്ച് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ പിതാവ് നിര്‍വ്വഹിച്ചൂ. വിവിധ ഇടവകകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് ജാതിമത ഭേതമന്യേ 32 കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയ ചടങ്ങില്‍ ഏവര്‍ക്കും ഒരു ഭവനം എന്ന സ്വപ്നത്തിന്‍െറ സാക്ഷാത്കാരം നാം ഓരോരുത്തരും സഹകരിച്ച് പൂര്‍ത്തിയാക്കണമെന്ന് ധനസഹായം വിതരണം ചെയ്തു കൊണ്ട് പിതാവ് അഭിപ്രായപ്പെട്ടു. പ്രമുഖ വ്യക്തികള്‍, ഇ.എസ്.എസ്.എസ് ന്‍റെ സ്വയം സഹായസംഘങ്ങള്‍, ഫെഡറേഷനുകള്‍,ആനിമേറേറഴ്സ്, തുടങ്ങിയ സുമനസ്സുകള്‍ ഈ പദ്ധതിയിലേക്ക് ഉളള സംഭാവനകള്‍ ആര്‍ച്ച് ബിഷ്പ്പിനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ ഇ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.ആന്‍റണി റാഫേല്‍ കൊമരംചാത്ത്, അസി.ഡയറക്ടര്‍ ഫാ.ജോബ് കുണ്ടോണി,കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്ജ്, ത്യക്കാക്കര മുന്‍സിപാലിററി കൗണ്‍സിലര്‍ ജാന്‍സി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.