Entries by Admin Verapoly

സെൻ്റ്. ആൽബർട്ട്സ് കോളേജിലെ സ്മാർട്ട് ക്ലാസ് മുറികളുടെയും ഇ-ലേണിങ്, ഇ-ഗവേണൻസ് പദ്ധതിയുടെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു

സെൻ്റ്. ആൽബർട്ട്സ് കോളേജിലെ സ്മാർട്ട് ക്ലാസ് മുറികളുടെയും ഇ-ലേണിങ്, ഇ-ഗവേണൻസ് പദ്ധതിയുടെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റാണ് 7 ലക്ഷത്തോളം രൂപ ചെലവായ 10 സ്മാർട്ട് ക്ലാസ് മുറികൾ സ്പോൺസർ ചെയ്തത്. സാമൂഹികസേവന അവാർഡ് വരാപ്പുഴ അതിരൂപതയും സെൻ്റ്. ആൽബർട്സ് കോളേജിനും സമ്മാനിച്ചു.  കെ. വി. തോമസ് എം.പി, മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.എൽ.എ, […]

വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചു

  വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍‍ത്താരകളെ പരിശുദ്ധ ജപമാല സഹോദസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെതുടര്‍‍ന്ന് പ്രസ്തുത അള്‍‍ത്താരകള്‍‍ക്കുമുമ്പില്‍‍ ജപമാലയര്‍‍പ്പിക്കുന്നവര്‍ക്കും,ജപമാലസഖ്യത്തില്‍‍ അംഗത്വമെടുക്കുന്നവര്‍‍ക്കും അനേകം ദൈവാനുഗ്രഹങ്ങളും പ്രത്യേകം ദണ്ഡവിമോചനാനുകൂല്യങ്ങളും ലഭിക്കും. എറണാകുളം സെന്റ്. ഫ്രാന്‍സിസ് അസീസ്സി കത്തീഡ്രല്‍, തൃപ്പൂണിത്തുറ  ജോസഫ് ചര്‍‍ച്ച്, തേവര സെന്റ്‌ ജോസഫ് ചര്‍‍ച്ച്, ആലുവ എട്ടേക്കര്‍‍ സെന്‍റ് ജൂഡ് ചര്‍‍ച്ച്, കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ചര്‍‍ച്ച്, വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയം എന്നിവയാണ്  വരാപ്പുഴ അതിരൂപതയില്‍ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍ അള്‍ത്താരകളായി പ്രഖ്യാപിക്കപ്പെട്ട ദൈവാലയങ്ങള്‍. മുംബൈയില്‍ നിന്നും ഡൊമിനിക്കന്‍ സന്യാസ […]

ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് കേശദാന പരിപാടി സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, കാരിത്താസ് ഇന്ത്യ, റോട്രാക്റ്റ് ക്‌ളബ് ഓഫ് ആല്‍ബട്ടെറിയന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാധേജ്‌മെന്റ്, ഈശോഭവന്‍ കോളേജ്, വിദ്യാ നികേതന്‍ കോളേജ്, മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 തിങ്കളാഴ്ച്ച രാവിലെ 10.30ന് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പാപ്പാളി ഹാളില്‍ വച്ച് കേശദാന പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി […]

വി. മാക്സ് മില്യൻ കോൾബെ മൈനർ സെമിനാരിയുടെ അടിസ്ഥാന ശില ആശീര്‍വ്വദിച്ചു

വരാപ്പുഴ അതിരൂപതയുടെ പുതിയ മൈനര്‍ സെമിനാരിയുടെ അടിസ്ഥാന ശില ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്ച്ച കര്‍ത്താവിന്റെ സമര്‍പ്പണത്തിരുനാള്‍ ദിനത്തില്‍ അദിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ്  ആശീര്‍വ്വദിച്ചു. വി. മാക്സ് മില്യൻ കോൾബെയുടെ നാമധേയത്തിലാണ്  പുതിയ മൈനര്‍ സെമിനാരി നിര്‍മ്മിക്കപ്പെടുന്നത്. പ്ലസ് വണ്‍, പ്ലസ് ടു വൈദീകാർത്ഥികളുടെ രൂപീകരണത്തിനായുള്ള  പുതിയ സെമിനാരി, വിയാനി ഹോമിനോട് ചേർന്നുള്ള സ്ഥലത്താണ് നിര്‍മ്മിക്കപ്പെടുന്നത്.  അതിരൂപത വികാരി ജനറള്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, തോട്ടം പള്ളി വികാരി മോണ്‍. ജോസഫ് പടിയാരം പറമ്പില്‍, മൈനര്‍ സെമിനാരി റെക്റ്റര്‍ […]

ഇ.എസ്.എസ്.എസ്.പ്രളയ ബാധിതരുടെ അതിജീവനത്തിന്റെ പാതയില്‍

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ പ്രളയ ബാധിതരുടെ അതിജീവനത്തിന്റെ ഭാഗമായി കടമക്കുടി, ആലങ്ങാട്, വരാപ്പുഴ, ചേരാനെല്ലൂര്‍ പഞ്ചായത്തുകളിലും ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലുമായി സ്വയം തൊഴിലിനായി ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം എീവയുടെ വിതരണദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോ. റവ. ഫാ.മാത്യു ഇലഞ്ഞിമറ്റം നിര്‍വഹിച്ചു. ഇ.എസ്.സ്.സ്.ഡയറക്ടര്‍ അദ്ധ്യക്ഷത വഹിച്ചൂ,

വരാപ്പുഴ അതിരൂപതയിലെ KCYM ന് പുതിയ ഭാരവാഹികള്‍

വരാപ്പുഴ അതിരൂപതയിലെ KCYM  ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ. ആന്റണി ജൂഡിയാണ് പുതിയ പ്രസിഡന്റ്. ശ്രീ. ജോസ് റാല്‍ഫ് ജനറല്‍ സെക്രട്ടറിയായും ശ്രീ. സിബു ആന്റണി ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. മിമില്‍ വര്‍ഗീസ്, ലിന്റ ജോണ്‍സണ്‍, ദീപു ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സ്‌നേഹ ജോണ്‍, ആഷ്‌ലിന്‍ പോള്‍, ജോര്‍ജ്ജ്  രജീവ്‌ പാട്രിക്ക് എന്നിവരാണ് പുതിയ സെക്രട്ടറിമാര്‍. ശ്രീ. ജോസ് റാല്‍ഫ്  KCYM സംസ്ഥാന വൈസ് പ്രസിഡന്റായി, KCYM സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍. […]

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

വരാപ്പുഴ അതിരൂപത സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനമായ “കൂടാം.. കൂടൊരുക്കാന്‍” കര്‍മ്മ പദ്ധതിയുടെ രണ്ടാം ഘട്ടമായി 100 സ്വയം തൊഴില്‍ സംരംഭകര്‍ക്ക് തയ്യല്‍ മെഷീനുകളുടെ വിതരണോത്ഘാടനം വരാപ്പുഴ അതിരൂപത മോണ്‍സിഞ്ഞൂര്‍ അഭിവന്ദ്യ ഫാ.മാത്യു കല്ലിങ്കല്‍ നിര്‍വ്വഹിച്ചു. തയ്യല്‍തൊഴില്‍ ഉപജീവനമാക്കിയ 110 പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് മെഷീനുകള്‍ നല്‍കിയത്. കടമക്കുടി, വരാപ്പുഴ, ചേരാനെല്ലൂര്‍, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലേയും ഏലൂര്‍, ആലുവ മുന്‍സിപ്പാലിറ്റികളിലേയും തയ്യല്‍ തൊഴിലാളികളാണ് ഭൂരിപക്ഷം ഗുണഭോക്താക്കളും. […]

ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം: പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു

ഭാഗ്യസ്മരണാര്‍ഹനായ വരാപ്പുഴ അതിരൂപത പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ 49-ാം ചരമവാര്‍ഷികദിനമായ 2019 ജനുവരി 21-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30ന് എറണാകുളം സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍വച്ച് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട അനുസ്മരണാദിവ്യബലിയോടെ നാമകരണ നടപടികളുടെ അതിരൂപതാതല പ്രാഥമിക അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിന് തുടക്കം കുറിച്ചു. മോണ്‍. ജോസഫ് എട്ടുരുത്തില്‍ ദിവ്യബലിമധ്യേ അനുസ്മരണ സന്ദേശം നല്‍കി. ജോസഫ് അട്ടിപ്പേറ്റി പിതാവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, രേഖകളും ശേഖരിച്ച് ചരിത്രപരമായ ഗവേഷണപഠനങ്ങള്‍ […]

മാടവനയുടെ സ്നേഹവീട് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ചു

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കോതാട് നടക്കാപ്പറമ്പിൽ ജോസഫിന് മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളി ഇടവകയിൽ നിന്നും നിർമ്മിച്ചു നൽകിയ മാടവനയുടെ സ്നേഹവീട് ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കല്ലറക്കൽ ആശീർവദിച്ചു.  മാടവന വികാരി ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ, കോതാട് വികാരി ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സഹവികാരി ഫാ.പോൾ നിധിൻകുറ്റിശ്ശേരി, ഇ.എസ്.എസ്.എസ്.ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത് എന്നിവർ ആശിര്‍വ്വാദ കര്‍മ്മത്തില്‍ പങ്കെടുത്തു.  നിർമ്മാണ ജോലികൾ മാടവന ഇടവകയിലെ തൊഴിലാളികൾ ശ്രമദാനമായിട്ടാണ് ചെയ്തത്. കുഞ്ഞുങ്ങളുടെ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയും തിരുനാൾ ആഘോഷങ്ങൾ ചുരുക്കിയും ഇടവകാംഗങ്ങളുടെ സംഭാവനയിലൂടെയുമാണ് നിർമ്മാണത്തുക സ്വരൂപിച്ചത്. ഏഴ് […]

വിധവ സംഗമം 2018

വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ നടത്തിയ വിധവ സംഗമം 2018 കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റവ.ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍ ഉത്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ വിധവകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ഇ.എസ്.എസ്.എസ്. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഒരു വഴിതിരിവായി മാറും. സങ്കടങ്ങളും സന്തോഷങ്ങളും ഒരു പോലെ അനുഭവിക്കുന്ന ഇവര്‍ക്ക് ഗവണ്‍മെന്റിന്റെയും മറ്റു ഇതര ഏജന്‍സികളുടെയും ആനുകൂല്ല്യങ്ങള്‍ നേടി എടുക്കുവാന്‍ ഈ […]