കളമശേരി ആൽബേർഷ്യൻ സ്പോർട്സ് കോപ്ലക്സ് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.  മുൻ ദേശീയ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ മുഖ്യ അതിഥി ആയിരുന്നു. 2 സിന്തറ്റിക്ക് ഫുട്ബോൾ ടർഫുകൾ ഉൾപ്പെടെ സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ്‌, ഹെൽത്ത് ക്ലബ്ബ്, ബാസ്ക്കറ്റ് ബോൾ ഫുട്ബോൾ കോർട്ട് തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്പോർട്സ് കോപ്ലക്സാണ് കളമശേരി ഐസാറ്റ് കാമ്പസിൽ  പ്രവർത്തനം ആരംഭിച്ചത്. 

കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്ജ്, ഐസാറ്റ് മാനേജർ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, അസോ. മാനേജർ ഫാ. രാജൻ കിഴവന, പ്രിൻസിപ്പൽ ഡോ. ജോസ്, ബേസിൽ ജോസഫ് , സെന്റ്. പോള്‍സ് കോളേജ് മാനേജര്‍ഫാ. ആന്റണി അറക്കല്‍, ഫാ. ജോസഫ് പള്ളിപ്പറമ്പില്‍, ഫാ. എബിജിന്‍ അറക്കല്‍, ഫാ. ജോസഫ് ഒളിപ്പറമ്പില്‍, ഫാ. ബെന്നി കരിങ്ങാട്ട്, ഫാ. ബൈജു കുറ്റിക്കല്‍, ഫാ. ഡഗ്ലസ് പിന്‍ഹീറോ,ഫാ. ലെനീഷ് ജോസ് മനക്കില്‍ എന്നിവരും ഐസാറ്റ് കോളേജിലെ സ്റ്റാഫ് അംഗങ്ങളും ആശിര്‍വ്വാദ കര്‍മ്മത്തില്‍ പങ്കെടുത്തു.

കളമശേരി ആൽബേർഷ്യൻ സ്പോർട്സ് കോപ്ലക്സ് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *