പുനരുത്ഥാനത്തിൻെറ മക്കളാകാൻ വിളിക്കപ്പെട്ടവരാണു വിശ്വാസികൾ: ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

പുനരുത്ഥാനത്തിൻെറ മക്കളാകാൻ വിളിക്കപ്പെട്ടവരാണു വിശ്വാസികളെന്നു  ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. 25 – മത് എറണാകുളം മറൈൻഡ്രൈവ് ബൈബിൾ കൺവൻഷൻെറ സമാപന ദിനത്തിൽ ദിവ്യബലിയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിൻെറ ഉത്ഥാനം ക്രൈസ്തവ ജീവിതത്തെ അർത്ഥപൂർണമാകുന്നു. സാക്ഷ്യജീവിതത്തിലൂടെ ഉത്ഥാനത്തിൻെറ സന്ദേശം മറ്റുള്ളവരിലേക്കു പകരാൻ നമുക്കാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫാ. ഡൊമിനിക് വാളമ്നാൽ വചനപ്രഘോഷണം നടത്തി. ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു.

ദിവ്യകാരുണ്യ ആശീർവാദത്തോടെയായിരുന്നു കൺവൻഷൻെറ സമാപനം. മറൈൻഡ്രൈവ് ബൈബിൾ കൺവെൻഷൻെറ രജതജൂബിലി വർഷത്തിൽ ആറു ദിവസമായി നടന്ന വചന പ്രഘോഷണത്തിലും ശുശ്രൂഷകളിലും ആയിരക്കണക്കിനു വിശ്വാസികളാണു പങ്കെടുത്തത്.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *