പ്രശസ്തമായ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്തംബര്‍ 9 ന്

വർഷത്തെ പ്രശസ്തമായ വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്തംബര്‍ 9 ന്.

വൈകിട്ട് 3.00ന് : കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭം

വൈകിട്ട് 3.30 ന് : വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ നിന്ന് ആരംഭം

വല്ലാർപാടം മരിയൻ കണ്‍വെന്‍ഷൻ സെപ്റ്റംബർ 10 (തിങ്കൾ) മുതൽ 14 (വെള്ളി) വരെ . എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 9.00 മണി വരെ

നേതൃത്വം:  ശാലോം മിനിസ്ട്രീസ് ടീം

എറണാകുളം: നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസത്തിന്‍റെയും സമാധാനത്തിന്‍റെയും സൗഖ്യത്തിന്‍റെയും ആത്മീയ നിറവേകി ഈ വര്‍ഷം സെപ്തംബര്‍ 9 ന് നടക്കുന്ന വല്ലാര്‍പാടം മരിയൻ തീര്‍ത്ഥാടനത്തിന്‍റെയും 10 മുതല്‍ 14 വരെ നടക്കുന്ന മരിയൻ കണ്‍വെന്‍ഷന്‍റെയും ഒരുക്കങ്ങൾ ആരംഭിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കൽ തുടങ്ങിയവർ കണ്‍വെന്‍ഷനിൽ പങ്കെടുക്കും. ശാലോം മിനിസ്ട്രീസ് ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സെപ്തംബർ 10 മുതൽ 14 വരെ ദിവസവും വൈകീട്ട് 4.30 മുതൽ രാത്രി 9.00 വരെ ജപമാലയും ദിവ്യബലിയും വചന പ്രഘോഷണവും  ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.

അതിരൂപതയുടെ പ്രൊക്ലമേഷൻ കമ്മീഷന്‍റെ നേതൃത്വത്തിലാണ് ധ്യാനശുശ്രൂഷകൾ ഒരുക്കുന്നത്. ഇതിനായി വല്ലാർപാടം ഇടവകാംഗങ്ങളുടെയും ഇടവക പ്രാർത്ഥന ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നതായി അതിരൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. ആന്‍റണി ഷൈൻ കാട്ടുപറമ്പിൽ അറിയിച്ചു.

തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കത്തിനായുള്ള വിവിധ കമ്മറ്റികൾ വരാപ്പുഴ അതിരൂപത അതിമെത്രാസന മന്ദിരത്തിൽ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ രൂപീകരിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ രക്ഷാധികാരിയായി 18-ഓളം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ അനുഗ്രഹത്തിനായി വല്ലാര്‍പാടത്തെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സന്യസ്തര്‍ക്കും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് ആര്‍ച്ച്ബിഷപ് അഭ്യര്‍ത്ഥിച്ചു. വിവിധ സര്‍ക്കാർ വകുപ്പുകളെയും, ജനപ്രതിനിധികളെയും ഇതിനായി സഹകരിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.

 

 

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *